Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഡർക്ക് മാത്രം 75000; ആകെ മാസം 6 ലക്ഷത്തിലേറേ: മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ കരാർ നീട്ടി

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഒന്‍പത് പേരായിരുന്നു സോഷ്യല്‍ മീഡിയ സംഘത്തിലുണ്ടായിരുന്നത്.

cm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമൂഹിക മാധ്യമ പ്രചരണ സംഘത്തിന്റെ കരാർ കാലാവധി നീട്ടി. 12 അംഗ സംഘത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടിയാണ് നീട്ടി നല്‍കിയത്. ഒരു വർഷത്തേക്ക് ഇവർക്ക് എല്ലാവർക്കുമായി 79.73 ലക്ഷമാണ് ശമ്പളച്ചിലവ്. ശരാശരി 55000 രൂപയോളമാണ് ഒരും അംഗത്തിന്റെ മാസച്ചിലവ്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്തായിരുന്നു സ്ഥിരം ജീവനക്കാർ അടക്കമുള്ള പി ആർ ഡിക്ക് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച പ്രത്യേക സാമൂഹിക മാധ്യമ സംഘത്തെ നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളാണ് ഇവർ മാനേജ് ചെയ്യുന്നത്.

75000 രൂപ മാസ ശമ്പളത്തിലാണ് ടീ ലീഡർ പ്രവർത്തിക്കുന്നത്. കണ്ടന്റ് മാനേജർക്ക് 70,000, സീനിയർ വെബ് അഡ്മിനിസ്‌ട്രേറ്റർക്ക് 65,000, സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർക്ക് 65,000, കണ്ടന്റ് സ്ട്രാറ്റജിസ്റ്റിന് 65,000 എന്നിങ്ങനേയും ശമ്പളം നല്‍കുന്നു. ഡെലിവറി മാനേജർക്ക് 53,200, റിസർച്ച് ഫെലോ, കണ്ടന്റ് ഡെവലപ്പർ, കണ്ടന്റ് അഗ്രഗ്രേറ്റർ എന്നീ തസ്തികകളിലുള്ളവർക്ക് 53,000 വീതവുമാണ് സാലറി. 45,000 രൂപ ശമ്പളത്തിൽ രണ്ടുപേരാണ് ഡേറ്റ റിപ്പോസിറ്ററി മാനേജരായും ജോലി ചെയ്യുന്നുണ്ട്. 22290 രൂപ ശമ്പളം വാങ്ങിക്കുന്ന കംപ്യൂട്ടർ അസിസ്റ്റിന്റിനാണ് ഏറ്റവും കുറഞ്ഞ മാസശമ്പളമുള്ളത്.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഒന്‍പത് പേരായിരുന്നു സോഷ്യല്‍ മീഡിയ സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ രണ്ടാമത് അധികാരത്തിലെത്തിയപ്പോഴേക്കും അത് 12 ആയി ഉയർത്തുകയായിരുന്നു. ആറുമാസത്തെ നിയമനമാണ് പിന്നീട് പലതവണയായി നീട്ടി നല്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+