കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംസികമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യപേക്ഷ കോടതി തള്ളി

Google Oneindia Malayalam News

കാസര്‍കോട്‌: ഗോള്‍ഡ്‌ തട്ടിപ്പ്‌ കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൊസ്‌ദുര്‍ഗ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌. ചന്ദേര പൊലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത മൂന്ന്‌ കേസുകളിലാണ്‌ കമറുദ്ദീന്‍ ജാമ്യാപേക്ഷ നല്‍കിയത്‌. എംഎല്‍എയ്‌ക്ക്‌ എതിരായ വഞ്ചനാകുറ്റം നിലനില്‍ക്കില്ല എന്ന കമറുദ്ദീന്റെ അഭിഭാഷകന്റെ വാദം കോടതി തള്ളി.

ജാമ്യാപേക്ഷയില്‍ ഹോസുര്‍ഗ്‌ കോടതിയില്‍ ശക്തമായ വാദമാണ്‌ ഇന്നലെ നടന്നത്‌. കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ 406,409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന്‌ പ്രതിഭാഗം പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലല്ല കച്ചവടക്കാരന്‍ എന്ന നിലയിലാണ്‌ ഐപിസി 409 ചുമത്തിയിരിക്കുന്നതെന്ന്‌ കോടതി പറഞ്ഞു.വലിയ സാമ്പത്തിക തട്ടിപ്പാണ്‌ നടന്നതെന്ന്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എംഎല്‍എയെ ചില കേസുകളില്‍ കൂടി കസ്‌റ്റഡിയില്‍ ആവശ്യം ഉണ്ടെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

kamaru

കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യണ്ട ആവശ്യമില്ലെന്നും ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ തനിക്ക്‌ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്‌. നവംബര്‍ 11ന്‌ അറസ്റ്റിലായ തന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന്‌ ഹരജിയില്‍ പറയുന്നു. പ്രമേഹവും രക്തസമ്മര്‍ദമുള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്‌.

കഴിഞ്ഞ ദിവസം 11 കേസുകളില്‍ കൂടി എംഎല്‍എയുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയിരുന്നു. 42 കേസുകളില്‍ അറസ്റ്റ്‌ രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന്‌ കോടതി അനുമതി നല്‍കിയിട്ടുണ്ട്‌. കൂടുതല്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട്‌ അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്‌.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സൈക്ലോത്തോണ്‍സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സൈക്ലോത്തോണ്‍

അതേ സമയം ഫാഷന്‍ ജ്വല്ലറി തട്ടിപ്പ്‌ കേസില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എംസി കമറുദ്ദീന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇന്ന്‌ ഉത്തരവ്‌ പുറപ്പെടുവിക്കും. തട്ടിപ്പിന്റെ ബുദ്ധി കേന്ദ്രം കമറുദ്ദീനാണെന്നും നിക്ഷേപകരെ വലയിലാക്കാന്‍ പ്രതി രാഷ്ട്രീയ സ്വാധിനം ഉപയോഗിച്ചെന്നും സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

ശുദ്ധ വിവരക്കേട്, കുറഞ്ഞത് മലയാള സിനിമയുടെ ചരിത്രമെങ്കിലും അറിയണം', നടി മംമ്തയ്ക്ക് രൂക്ഷ വിമർശനംശുദ്ധ വിവരക്കേട്, കുറഞ്ഞത് മലയാള സിനിമയുടെ ചരിത്രമെങ്കിലും അറിയണം', നടി മംമ്തയ്ക്ക് രൂക്ഷ വിമർശനം

നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നല്‍കിയില്ലെന്ന പേരില്‍ ക്രിമിനല്‍ കേസ്‌ എടുക്കാനാവില്ലെന്നും ഹരജിയില്‍ പറയുന്നു. 2019 ഒക്ടോബര്‍ മുതല്‍ ലാഭവിഹിതം നല്‍കുന്നില്ലെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ്‌ അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തിട്ടുള്ളത്‌.

സണ്ണി ഡിയോളിന്റെ ബന്ധു കര്‍ഷക സമര നായകന്‍, മോദിക്കൊപ്പം ഫോട്ടോയില്‍, ആരാണ് ദീപ് സിദ്ദു?സണ്ണി ഡിയോളിന്റെ ബന്ധു കര്‍ഷക സമര നായകന്‍, മോദിക്കൊപ്പം ഫോട്ടോയില്‍, ആരാണ് ദീപ് സിദ്ദു?

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

English summary
The court refused plea application of MC kamarudeen MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X