കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരുടെ ഓഫീസുകളിൽ നിയന്ത്രണം കർശനമാക്കി സിപിഎം; സർക്കാർ ഫയലുകൾ 'പുറത്താകരുത്'

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടി നിയന്ത്രണം കർശനമാക്കുന്നതിനൊപ്പം സ്റ്റാഫ് അംഗങ്ങളും പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള വ്യക്തമായ മാർഗരേഖ സിപിഎം പുറത്തിറക്കി. വ്യക്തികേന്ദ്രീകൃതമായും സ്ഥാപിത താൽപര്യങ്ങൾക്കും കീഴ്പ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നാണ് പാർട്ടി നിർദ്ദേശം. ഇത് ഉറപ്പാക്കാൻ ഒരോരുത്തരുടെയും പ്രവർത്തനം പരിശോധിക്കണം.

അതേസമയം, തുടർച്ചയായി അധികാരം കിട്ടിയപ്പോൾ പാർട്ടി തന്നെ ഇല്ലാതായിപ്പോയ അനുഭവം ബംഗാളിൽ നിന്ന് കേരളം ഉൾക്കൊള്ളണമെന്നും സിപിഎം നിർദ്ദേശിക്കുന്നു. സർക്കാരിനെ ജനങ്ങളുടെ സർക്കാരാണെന്ന് കണക്കാക്കി വേണം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകേണ്ടതെന്നും പാർട്ടി നിർദ്ദേശിക്കുന്നു.

മൊബൈൽ - ലാൻഡ് ഫോണുകൾ കുരുക്കാകുന്ന കാലഘട്ടമായതിനാൽ ഫോൺ ഉപയോഗത്തിൽ മിതത്വം വേണമെന്നാണ് സിപിഎം നൽകിയിരിക്കുന്ന നിർദ്ദേശം. മൊബൈൽ ഫോണിലൂടെ എല്ലാകാര്യങ്ങളും പറയുന്ന രീതി ഉണ്ടാകരുത്. പറയുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. പരാതികൾ ഫോണിലൂടെ സ്വീകരിക്കരുത് തുടങ്ങിയവയാണ് നിർദ്ദേശങ്ങളിൽ ആമുഖമായി പറയുന്നത്.

അമ്പരപ്പിച്ച് സുരേഷ് ഗോപി, ചുമ്മാ സര്‍ക്കാരിനെ കുറ്റം പറയാതെ, 'മുഖ്യമന്ത്രി മറുപടി പറയേണ്ട'അമ്പരപ്പിച്ച് സുരേഷ് ഗോപി, ചുമ്മാ സര്‍ക്കാരിനെ കുറ്റം പറയാതെ, 'മുഖ്യമന്ത്രി മറുപടി പറയേണ്ട'

1

പരാതി പറയാൻ വിളിക്കുന്നവരോട് അത് എഴുതി നൽകാൻ ആവശ്യപ്പെടണം. പ്രധാനപെട്ട സന്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് ഫോൺ വഴി നൽകരുത് തുടങ്ങിയവയാണ് സിപിഎം നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ. അങ്ങനെ പോകുന്നു, സിപിഎം പാർട്ടി നേതാക്കൾക്കും മന്ത്രിമാരുടെ ഓഫീസിലെ പ്രമുഖർക്കും നൽകിയ നിർദേശങ്ങളുടെ നീണ്ടനിര.

സ്ഥാപിത താല്പര്യക്കാരും വ്യക്തി താൽപര്യങ്ങളുമുള്ളവരും പലതരം ദൗർബല്യങ്ങളെയും ചൂഷണം ചെയ്യാൻ ശ്രമിക്കും. ഇക്കാര്യത്തിൽ ജാഗ്രതയുണ്ടാകണം. ഓഫീസ് സംഘങ്ങളുടെ പ്രവർത്തനം കൃത്യമായി വിലയിരുത്തണം. പ്രധാന കാര്യങ്ങളിൽ കൂട്ടായ ചർച്ചകൾ നടത്തി തീരുമാനമെടുക്കണം. ഈ കാര്യങ്ങളിൽ പ്രത്യേക ഉത്തരവാദിത്വം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിക്കാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി നൽകിയിട്ടുള്ള നിർദേശത്തിൽ പറയുന്നു.

2

സർക്കാർ നയങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥരെയും വകുപ്പ് മേധാവികളുടെയും യോഗം വിളിച്ച് തീരുമാനം നടപ്പാക്കാനുള്ള ചുമതല മന്ത്രിമാരുടെ ഓഫീസുകൾക്ക് നൽകി. ഓഫീസ് ജീവനക്കാർ ഓഫീസിൽ വരുന്നവരോട് മാന്യമായ രീതിയിൽ പെരുമാറുന്ന ഉണ്ടെന്ന് ഉറപ്പുവരുത്തണം.

ഓഫീസ് വിട്ട് ജീവനക്കാർ പുറത്ത് പോകുമ്പോൾ അവർ എവിടെയാണെന്ന വിവരം ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ ഉണ്ടാകണമെന്നും സിപിഎം നിർദ്ദേശിക്കുന്നു. മന്ത്രിമാരുടെ ഓഫീസുകൾ അടക്കമുള്ള കേന്ദ്രങ്ങൾ അഴിമതിരഹിതമായിരിക്കണമെന്നും യാതൊരു അച്ചടക്ക ലംഘനവും ഉണ്ടാകാൻ പാടില്ലെന്നും പാർട്ടി പറയുന്നുണ്ട്.

2

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് വിവാദങ്ങൾ അടിക്കിടെ ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പ്രതിക്കൂട്ടിലാക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. ഈ സാഹചര്യം കൂടി മുന്നിൽ കണ്ടാണ് പാർട്ടി മന്ത്രിമാരുടെ ഓഫീസുകളിലടക്കം കർശന നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

ഓഫീസുകളുടെ പൊതുവിലുള്ള പ്രവർത്തനം പ്രൈവറ്റ് സെക്രട്ടറിമാർ അറിഞ്ഞ് മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂ. ഇത്തരത്തിൽ ഓഫീസ് ജീവനക്കാരുടെ യോഗം മാസത്തിലൊരിക്കലെങ്കിലും പ്രൈവറ്റ് സെക്രട്ടറിമാർ വിളിച്ചു ചേർക്കണമെന്നും ഓഫീസുകളിലെ ഉയർന്ന തസ്തികയിൽ പ്രവർത്തിക്കുന്നവർ ആഴ്ചയിലൊരിക്കലെങ്കിലും കൂടിയിരുന്ന് ചർച്ചകൾ നടത്താൻ താല്പര്യം കാണിക്കണമെന്നും പാർട്ടി നിർദ്ദേശിക്കുന്നു.

4

രാഷ്ട്രീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന ശേഷം മാത്രമേ കൂടുതൽ സ്റ്റാഫ് അംഗങ്ങളിലൂടെയടക്കമുള്ള ഇടപ്പെടൽ ഉണ്ടാകാൻ പാടുള്ളൂ. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ ശരിയായി ഇടപെടണം. അന്നന്നുള്ള ദിവസങ്ങളിൽ ഉയർന്നുവരുന്ന പ്രധാന പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്യാൻ ഓഫീസിലെ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കണമെന്നും സംസ്ഥാന കമ്മിറ്റി മാർഗരേഖയിൽ വിശദീകരിക്കുന്നു.

5

കൂടാതെ, സർക്കാർ ഫയലുകളും വിവരങ്ങളും ചോരാതിരിക്കാൻ ജാഗ്രത വേണമെന്നും സിപിഎം മന്ത്രിമാർക്കുള്ള നിർദേശങ്ങളിൽ നൽകിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഫയലുകൾ പലതും പ്രതിപക്ഷത്തിനു നൽകുന്ന രീതി ഉദ്യോഗസ്ഥരിൽ ചിലർക്കെങ്കിലും ഉണ്ടായിരുന്നു. തുടർ ഭരണം വന്നപ്പോൾ അന്ന് തലപൊക്കി ഛിദ്രശക്തികൾ ദുർബലപെട്ടിട്ടുണ്ട്. എന്നാൽ പോലും ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത ഉണ്ടാകണം.

6

ഭരണ തലത്തിൽ ഏറെ അനുഭവ പാരമ്പര്യം ഉള്ളവരാണ് ഉദ്യോഗസ്ഥർ. അവരുടെ കാര്യശേഷി പരമാവധി പ്രയോജനപ്പെടുത്തണം. ഉദ്യോഗസ്ഥ സംവിധാനം മന്ത്രിക്കും മന്ത്രിയുടെ ഓഫീസിന് കീഴിലായിരിക്കണമെന്നും സിപിഎം നിർദ്ദേശിക്കുന്നു.

ഏതെങ്കിലും ഫയലിൽ പ്രത്യേക തീരുമാനമെടുക്കുന്നതിനു മന്ത്രിമാർ - ഉദ്യോഗസ്ഥതല ചർച്ച നടത്തണം. വകുപ്പിൻ്റെ തീരുമാനം പിന്നീട് തിരുത്തുന്ന സ്ഥിതി ഉണ്ടാകരുത്. അത് പിന്നീട് വലിയ കോലാഹലങ്ങൾക്കും തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവെക്കുമെന്നും സിപിഎം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

7

അതേസമയം, തുടർച്ചയായി അധികാരം കിട്ടിയപ്പോൾ പാർട്ടി തന്നെ ഇല്ലാതായിപ്പോയ അനുഭവം ബംഗാളിൽ നിന്ന് കേരളം ഉൾക്കൊള്ളണമെന്നും സിപിഎം നിർദ്ദേശിക്കുന്നു. സർക്കാരിനെ എല്ലാവരുടെയും സർക്കാരാണെന്ന് കണക്കാക്കി വേണം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ. പാർട്ടി പ്രവർത്തനമെന്നാൽ ദൈനംദിന സർക്കാർ പ്രവർത്തനത്തിൽ ഇടപെടലല്ല. പാർട്ടി സെൽഭരണം എന്ന് പ്രചരണത്തിന് ഇത് ആക്കം കൂട്ടും. ഈ രീതി വേണ്ടെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്.

8

കർഷകരുടെയും തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞാൽ ഛിദ്രശക്തികൾക്ക് നുഴഞ്ഞുകയറാൻ അവസരമുണ്ടാകില്ല. കഴിഞ്ഞ കാലങ്ങളിലെ ത്യാഗങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ട് പാർട്ടിക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. വർത്തമാനകാല പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ഇടപെട്ട് ജനങ്ങളെ നയിക്കാൻ പ്രാപ്തരാണെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവങ്ങൾ സൃഷ്ടിക്കാൻ പാർട്ടി അംഗങ്ങൾക്ക് കഴിയണം.

9

എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പാക്കുന്ന പ്രവർത്തനമാണ് സർക്കാർ പിന്തുടരേണ്ടത്. സർക്കാർ പാർട്ടി സഖാക്കളെ മാത്രം പരിഗണിക്കുന്ന ഒന്നായി മാറുന്നത്. അത് മറ്റു ജനവിഭാഗങ്ങളിൽ നിന്ന് പാർട്ടി ഒറ്റപ്പെടുത്തും. നീതിയുക്തമായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് സിപിഎമ്മിൻ്റെ അടിത്തറ വിപുലപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

സിപിഎമ്മിൻ്റെ അടിത്തറ അടിസ്ഥാന ജനവിഭാഗങ്ങളിലാണ്. അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിയുകയെന്നത് പ്രധാനമാണ്. എന്നാൽ മാത്രമേ, ജനങ്ങളുടെ സർക്കാരാണെന്ന ബോധ്യത്തിലേക്ക് പാവപ്പെട്ടവരെ എത്തിക്കാനാകുവെന്നും സിപിഎം റിപ്പോർട്ടിൽ നിർദേശിക്കുന്നു.

പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍

അടിമുടി മാറും, സംഘടന കുതിക്കും; പുതിയ നിര്‍ദേശവുമായി കെഎസ്, എല്ലാവര്‍ക്കും ഓഫീസ്, ബാങ്ക് അക്കൗണ്ട്അടിമുടി മാറും, സംഘടന കുതിക്കും; പുതിയ നിര്‍ദേശവുമായി കെഎസ്, എല്ലാവര്‍ക്കും ഓഫീസ്, ബാങ്ക് അക്കൗണ്ട്

Recommended Video

cmsvideo
ദേ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ പോകുന്നു..നിർദ്ദേശങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
In addition to tightening party control over ministers' offices, the CPM has issued clear guidelines on instructions to be followed by staff members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X