സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നു ; എകെജി സെൻ്റർ ഗവേഷണ കേന്ദ്രമാകും
തിരുവനന്തപുരം: സിപിഎമ്മിന് തിരുവനന്തപുരത്ത് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നു. പുതിയ കെട്ടിടം നിർമ്മിക്കാൻ എകെജി സെൻ്ററിന് എതിർവശത്തായി സിപിഎം സ്ഥലം വാങ്ങി. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നതോടെ എകെജി സെൻറർ വിശാലമായ ലൈബ്രറിയും താമസസൗകര്യവും ഉൾപ്പെടുന്ന പഠന ഗവേഷണ കേന്ദ്രമായി മാറുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റർ നിലവിൽ സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയാണ്. എ.കെ.ജി സ്മാരക കമ്മിറ്റിയ്ക്ക് എ.കെ ആന്റണി സര്‍ക്കാര്‍ 1977 ല്‍ പതിച്ചു നല്‍കിയ ഭൂമിയിലാണ് ഈ മന്ദിരം നിലകൊള്ളുന്നത്.

34 പേരില്‍ നിന്നാണ് ആറരക്കോടി രൂപ പ്രമാണത്തില്‍ രേഖപ്പെടുത്തി 31.95 സെന്‍റ് സ്ഥലം പാര്‍ട്ടി മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസം 25 നാണ് തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്ഥലം റജിസ്റ്റര്‍ ചെയ്തത്. എകെജി സെന്‍റിലായിരുന്നു നടപടിക്രമങ്ങള്‍ നടന്നത്. 1977 ആഗസ്റ്റ് 20 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 34.408 സെന്റ് ഭൂമിയാണ് എകെജി സ്മാരക കമ്മിറ്റിക്കായി സർക്കാർ നൽകിയത്. 1977 മെയ് 25 ന് തന്നെ സ്മാരക കമ്മിറ്റി സെക്രട്ടറി നല്‍കിയ അപേക്ഷയെ തുടർന്നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

പിന്നീട്, സ്മാരക ട്രസ്റ്റാക്കി മാറ്റിയതിനെ തുടർന്ന് 15 സെന്റ് ഭൂമി കൂടി സര്‍വകലാശാലയില്‍ നിന്ന് ലഭിക്കുകയായിരുന്നു. 1987- 1991ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഭൂമിക്കും കെട്ടിടത്തിനും നികുതിയിളവും നല്‍കിയിരുന്നു. എട്ടുവര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് നികുതിയിളവ് നല്‍കിയത്. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നതോടെ എകെജി സെൻറർ പൂർണമായും പഠന ഗവേഷണ കേന്ദ്രമായി മാറും. ഗവേഷണത്തിൻ്റെ ചുമതലയുള്ള നേതാക്കൾ എകെജി സെൻറർ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചതോടെയാണ് ഇത് സംസ്ഥാന കമ്മിറ്റി ഓഫീസായി മാറിയത്.

എന്നാൽ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസെന്നോ, ആസ്ഥാനമന്ദിരമെന്നോയുള്ള പൊതുബോർഡ് ഇവിടെ സ്ഥാപിച്ചിട്ടില്ല. നിലവിലുള്ള എകെജി സെൻറർ പ്രവർത്തനം സംബന്ധിച്ച് പരിശോധിച്ചാൽ എൽഡിഎഫിൻ്റെയും സിപിഎമ്മിൻ്റെയും യോഗങ്ങൾ ചേരുന്നതുൾപ്പെടെ പഠനഗവേഷണങ്ങൾ, കൂടിക്കാഴ്ചകൾ, ലൈബ്രറി പ്രവർത്തനങ്ങൾ താമസസൗകര്യം എന്നിങ്ങനെയുള്ള വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

എന്നാൽ, പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെൻ്ററിന് എതിർവശത്ത് സ്ഥാപിക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയുടെ ഔദ്യോഗിക വാർത്താസമ്മേളനം നടത്താനുള്ള സൗകര്യം, പാർട്ടി സെക്രട്ടറിയുടെ ഓഫീസ്, സന്ദർശകമുറി, എന്നിവ ഈ മന്ദിരത്തിലേക്ക് മാറിയേക്കുമെന്നാണ് വിവരം. പുതിയ പാര്‍ട്ടി ആസ്ഥാനത്തിന്‍റെ രൂപരേഖ അവസാന ഘട്ടത്തിലാണ്. ഒന്നരവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications