കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈബ്രറിക്കുള്ളിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, ആംബുലൻസും അപകടത്തിൽപെട്ടു!

Google Oneindia Malayalam News

തൊടുപുഴ: ലൈബ്രറിക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ യുവാവ്. തൊടുപുഴ ഇടിവെട്ടിയിലെ ലൈബ്രറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മുതൽ യുവാവിനെ കാണാത്തതിനെത്തുടർന്ന് ശനിയാഴ്ച അന്വേഷിച്ചെത്തിയ സുഹൃത്തുക്കളും നാട്ടുകാരുമാണ് മൃതദേഹം കണ്ടത്. ദീപാഭവനിൽ അരുൺ രഞ്ജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

<strong>കക്കയത്തെ ഉരുൾപൊട്ടൽ: ജനറേഷൻ യൂണിറ്റ് തകർന്നു, നഷ്ടം 300 കോടി, ആറിൽ മൂന്ന് പവർഹൗസും പൂർണ്ണമായി നശിച്ചു!</strong>കക്കയത്തെ ഉരുൾപൊട്ടൽ: ജനറേഷൻ യൂണിറ്റ് തകർന്നു, നഷ്ടം 300 കോടി, ആറിൽ മൂന്ന് പവർഹൗസും പൂർണ്ണമായി നശിച്ചു!

ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് മറിയുകയായിരുന്നു. അപകടത്തിൽ പോലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി രഞ്ജിത്ത്, ഇടവെട്ടിയിലെ ലൈബ്രറി കെട്ടിടത്തിലാണ് കിടന്നതെന്ന് നാട്ടുകാർ പറഞ്ഞു . ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകും വഴിയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.

Accident

അപകടത്തിൽ‌ തൊടുപുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പിവി ഷിജുവിന് നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റു. ഷിജു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആംബുലൻസ് ഡ്രൈവർ മിഥുനും വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും സാരമിയ പരിക്കുകളുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് ണിയോടെയാണ് അപകടം ഉണ്ടായത്. തൊടുപുഴ പിഴക് കവല കഴിഞ്ഞുള്ള വളവ് തിരിഞ്ഞ ഉടൻ ആംബുലൻസ് റോഡിൽ നിയന്ത്രണം വിട്ട് തെന്നി മറിയുകയായിരുന്നു. വാഹനങ്ങളിൽ കുടുങ്ങിയവരെ നാട്ടുകാർ എത്തി ആശുപത്രികളിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന മൃതദേഹം മറ്റൊരു ആംബുലൻസിൽ കോട്ടയത്തേക്ക് കൊണ്ടുപോയി. ര‍ഞ്ജിത്തിന്റെതലയിലും നെറ്റിയിലും മുറിവുണ്ടെന്ന് നാട്ടുകാർ പറയുന്നു.

English summary
The dead body of the young man was found inside the library
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X