വിഷം കലര്‍ന്ന ഉണക്കമീന്‍ കഴിച്ച് നായ ചത്തു; കട ഉടമയ്‌ക്കെതിരെ കേസ്!
പൊന്‍കുന്നം: ഉണക്കമീന്‍ കഴിച്ച് നായ ചത്തു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള പൊന്‍കുന്നത്താണ് സംഭവം. നായ കഴിച്ചത് ഗൃഹനാഥനും ഭാര്യും അരുചികൊണ്ട് ഉപേക്ഷിച്ച ഭക്ഷണം.
വിഷം കലര്‍ന്ന മീനാണ് നല്‍കിയതെന്ന് ആരോപിച്ച് കടയ്‌ക്കെതിരേ പരാതി നല്‍കിയിരിക്കുകയാണ് ഗൃഹനാഥന്‍. മീന്‍ വിഭവം തങ്ങള്‍ കഴിച്ചിരുന്നെങ്കില്‍ എന്താകുമെന്ന് സ്ഥിതി എന്നും ഗൃഹനാഥന്‍ ആശങ്കപ്പെട്ടു.

വെള്ളിയാഴ്ചയായിരുന്നു ഇവര്‍ പൊന്‍കുന്നത്തെ ഒരു കടയില്‍ നിന്നും ഉണക്കമീന്‍ വാങ്ങിയത്. എന്നാല്‍ കറിവെച്ച് രുചി വ്യത്യാസം തോന്നിയപ്പോള്‍ അവര്‍ മാറ്റിവെക്കുകയായിരുന്നു. ഈ ഭക്ഷണം പിന്നീട് നായക്ക് നല്‍കി. ഉണക്കമീന്‍ കഴിച്ച നായ പതിനഞ്ച് മിനിറ്റിന് ശേഷം ചത്തു പോകുകയായിരുന്നു.












Click it and Unblock the Notifications