Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇഡി കള്ളന് കൈക്കൂലിക്കേസിൽ പണിപോയി', കാലം ആരോടും കണക്ക് ചോദിക്കാതെ കടന്നു പോകാറില്ലെന്ന് പി സരിൻ

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥന്‍ പി രാധാകൃഷ്ണനെ കൈക്കൂലി ആരോപണത്തിന് പിന്നാലെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റ് അടക്കമുളള നടപടികള്‍ക്ക് നേതൃത്വം കൊടുത്തത് പി രാധാകൃഷ്ണന്‍ ആയിരുന്നു.

കൈക്കൂലി ആരോപണത്തില്‍ പി രാധാകൃഷ്ണന്‍ കുടുങ്ങിയതോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്ന ആരോപണം ശക്തിയുക്തം ഉന്നയിക്കുകയാണ് സിപിഎം നേതാക്കള്‍. മുഖ്യമന്ത്രിയെ ജയിലിലടയ്ക്കാനുള്ള സകല അടവും ഇഡി ഇത് വഴി പയറ്റിയെന്ന് സിപിഎം നേതാവ് പി സരിൻ ആരോപിക്കുന്നു.

പി സരിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' മോദിയുടെ കേന്ദ്ര സർക്കാരും അമിത് ഷായുടെ ബിജെപിയും അറിഞ്ഞ് കൊണ്ട് നടന്ന ഒരു കള്ളക്കടത്ത്. അത് നടന്നത് പക്ഷേ കേരളത്തിലായത് കൊണ്ട് പഴി മുഴുവൻ പിണറായി സർക്കാരിനും. നയതന്ത്രകാര്യാലയത്തിലെ ചുമതലക്കാരൻ മുതൽ ഡ്രൈവർ വരെ ഒറ്റക്കെട്ടായി നിന്ന്, ഡിപ്ലോമാറ്റിക് ബാഗേജിലൂടെ നിരന്തരം സ്വർണം കടത്തി. അതിൻ്റെ പേരിൽ, കടത്തുകാരിയുമായി അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനുണ്ടായിരുന്ന സൗഹൃദം മറയാക്കി മുഖ്യമന്ത്രിയെ ജയിലിലടയ്ക്കാനുള്ള സകല അടവും ഇഡി പയറ്റി.

gold

പിടിക്കപ്പെട്ടപ്പോൾ ബിജെപിയെ രക്ഷിച്ചെടുക്കാൻ കേന്ദ്രം ഇഡിയെ അവതരിപ്പിക്കുന്നു. ഇഡിയുടെ സകല നാറിയ കളികൾക്കും ചുക്കാൻ പിടിച്ച ഡപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ ഒടുവിൽ കൈക്കൂലിക്കാരനെന്നു കണ്ട് സർവ്വീസിൽ നിന്ന് നീക്കിയ വാർത്ത ഇപ്പോൾ പുറത്തു വരുന്നു. മൂന്നു ദിവസം മുൻപാണ് ഉത്തരവിറങ്ങിയത്.

ഈ അഴിമതിക്കാരൻ ഒരു പറ്റം മാധ്യമ പ്രവർത്തകരെ ഉപയോഗിച്ച്, നിരന്തരം വ്യാജവാർത്തകൾ സൃഷ്ടിച്ചു സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെ സംശയനിഴലിലാക്കി. കടത്തുകാരി എട്ടു തവണ ചോദ്യം ചെയ്തപ്പോഴും ശിവശങ്കറിന് താനുമായി സൗഹൃദമുണ്ടെന്നല്ലാതെ കേസുമായി ഒരു ബന്ധവുമില്ലെന്ന് അവർ മൊഴി നൽകിയതാണ്.

എന്നാൽ, കേന്ദ്രത്തിൽ സഹമന്ത്രിയായിരുന്ന കേരളത്തിൽ നിന്നുള്ള ഒരു ബിജെപി വിദ്വാനും, കേരളത്തിലെ കോൺഗ്രസ് എംപിയായ ഒരുന്നതനും ചേർന്നൊരുക്കിയ തിരക്കഥ പ്രകാരം രാധാകൃഷ്ണൻ കടത്തുകാരിയെ സ്വാധീനിച്ച് ശിവശങ്കറിൻ്റെ പേര് പറയിപ്പിച്ചു.
അദ്ദേഹത്തെ അറസ്റ്റു ചെയ്ത രാധാകൃഷ്ണൻ ആവശ്യപ്പെട്ടത് "എല്ലാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു" എന്ന് മൊഴി തന്നാൽ നിങ്ങളെ കേസിൽ നിന്നൊഴിവാക്കാമെന്നായിരുന്നു. പക്ഷെ ശിവശങ്കർ വഴങ്ങിയില്ല.

യഥാർത്ഥത്തിൽ എല്ലാം നടന്നത് ബിജെപിയുടെ, മോദിയുടെ, അമിത് ഷായുടെ ആശിർവാദത്തോടെ, കേരളത്തിലെ ഉന്നതരായ രണ്ടേ രണ്ട് ബിജെപിനേതാക്കളുടെ അറിവോടെ ആണ്. കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്ത ഔദ്യോഗിക കള്ളക്കടത്ത്. അതാണല്ലോ സ്വപ്നക്ക് ബിജെപിയുടെ ഫണ്ടിങ് ഉള്ള, അട്ടപ്പാടിയിലടക്കം സാന്നിധ്യമുള്ള എൻജിഒയിൽ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതും.

ഒരു സംഘം മാധ്യമ പ്രവർത്തകർ രാധാകൃഷ്ണൻ്റെ വക്താക്കളായി നിരന്തരം ഇല്ലാക്കഥ മെനഞ്ഞു. അതിൽ, മലയാള മനോരമയുടെ ഒരു പേനയുന്തുകാരൻ, ഇഡി ആവശ്യപ്പെട്ട പ്രകാരം മെനഞ്ഞ കഥയാണ് സ്വർണം കടത്തിയ പണമുപയോഗിച്ച് ശിവശങ്കർ തമിഴ്നാട്ടിൽ കാറ്റാടിപ്പാടം വാങ്ങിയെന്നത്.

രാധാകൃഷ്ണൻ കൈക്കൂലി കേസിൽ സർവ്വീസിൽ നിന്ന് പുറത്താകുന്ന ഈ സമയത്ത്, നുണയെഴുത്തുകാരനായ മനോരമ ലേഖകനും മുതലാളിയും, ശിവശങ്കർ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ പ്രതിയായി എറണാകുളം കോടതി വരാന്ത കയറിയിറങ്ങുകയാണ്.
വിചാരണ സമയത്ത് മനോരമ പറഞ്ഞത് ഇഡി തന്നത് ഞങ്ങൾ വാർത്തയാക്കിയെന്നാണ്. വാർത്ത കൊടുത്ത ഇഡി കള്ളന് കെക്കൂലിക്കേസിൽ പണിപോയി. വൈകാതെ മാമച്ചനും എട്ടിൻ്റെ പണി വരുന്നുണ്ട്.

ഈ ക്രിമിനലിനെ മൂന്നു ദിവസം മുൻപാണ് പിരിച്ചു വിട്ടത്. എന്നിട്ടും ഒരു മാധ്യമവും ഇന്നത്തെ ദിവസം വരെ ആ വാർത്ത കൊടുത്തില്ല. കൈക്കൂലിക്കാരനായ ഒരു നുണയൻ, നുണയന്മാരായ ഒരു പറ്റം മാധ്യമ പ്രവർത്തകരുടെ പിന്തുണയോടെ നടത്തിയ പരാക്രമത്തിൽ തകർക്കാൻ ശ്രമിച്ചത് ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയത്തെയാണ്. ബിജെപിക്ക് വേണ്ടി നുണ വിറ്റ് അവർ കേരളത്തിലെ പിണറായി വിജയൻ സഖാവിൻ്റെ നേതൃത്വത്തിലുള്ള ഒന്നാം ഇടതു ഭരണത്തെ തകർക്കാൻ നോക്കി. ഇനി പറയൂ, കാലം ആരോടും കണക്ക് ചോദിക്കാതെ കടന്നു പോകാറില്ല എന്ന് പറയുന്നത് ഇതിനെയൊക്കെ തന്നെയല്ലേ?''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+