കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തമായ കാരണമില്ലാതെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: മതിയായ കാരണങ്ങളില്ലാതെ ഉപതെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്് സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തെ സമീപിച്ചിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നിലവില്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ കൊണ്ട് ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കഴിയില്ല. കേരളത്തില്‍ കുട്ടനാട് ചവറ തെരഞ്ഞെടുപ്പുകള്‍ക്കാണ് വഴിയൊരുങ്ങുന്നത്. അതേസമയം കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കൃത്യമായ കൊവിപ്രോട്ടോകോളുകള്‍ പാലിച്ച് വേണം തെരഞ്ഞെടുപ്പ് നടത്താന്‍. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ 12 കോടിയിലേറെ രൂപയാണ് ചെലവ് കണക്കാക്കുന്നത്.

കങ്കണയുടെ ബംഗ്ലാവ് പൊളിക്കുന്നു; എന്റെ ശത്രുക്കള്‍... മുംബൈ പാക് അധീന കശ്മീരായി എന്ന് നടികങ്കണയുടെ ബംഗ്ലാവ് പൊളിക്കുന്നു; എന്റെ ശത്രുക്കള്‍... മുംബൈ പാക് അധീന കശ്മീരായി എന്ന് നടി

രണ്ടാമത്തെ കാരണമായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസത്തെ കാലാവധി മാത്രമെയുള്ളൂവെന്നതാണ്. അതിനാല്‍ തന്നെ വിജയിക്കുന്ന എംഎല്‍എമാര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പിനുള്ള പെരുമാറ്റചട്ടം നിലവില്‍ വരുന്ന മാസം വരെ മാത്രമെ പ്രവര്‍ത്തന കാലാവധിയുള്ളൂവെന്നും സര്‍ക്കാര്‍ പറയുന്നു. ഈ രണ്ട് കാര്യങ്ങളും ഉന്നയിച്ചാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തെ സമീപിച്ചത്.

poll

എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ക്ക് ആറ് മാസം മാത്രം മാത്രമാണ് പ്രവര്‍ത്തന കാലാവധിയെന്നത് മതിയായ കാരണമല്ല. സീറ്റ് ഒഴിവു വന്ന കാലയളവ് മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുണ്ടെങ്കില്‍ നിയമപ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെങ്കില്‍ ഉപതെരഞ്ഞെടുപ്പും നടത്താമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഉപതെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഒഴിവാക്കാമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാമെന്നും പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ ഈ നിര്‍ദേശം സ്വീകാര്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

Recommended Video

cmsvideo
India May Allow Pharma Companies To Manufacture Sputnik Vaccine | Oneindia Malayalam

സംസ്ഥാനത്തിന് ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്നൊരു ആവശ്യമുണ്ടെങ്കില്‍ എല്ലാ കക്ഷികളും ഒരുമിച്ച് തീരുമാനമെടുക്കുകയും ഇത് ഒരു അപേക്ഷയായി കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്നലെ പ്രതിപക്ഷത്തെ സമീപിച്ചത്.

പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യം അനുവദിച്ചു, കര്‍ശന ഉപാധികള്‍പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യം അനുവദിച്ചു, കര്‍ശന ഉപാധികള്‍

'നാവു കൊണ്ടും ലിംഗം കൊണ്ടും സ്ത്രീകളെ അധിഷേപിക്കുന്നവര്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട്''നാവു കൊണ്ടും ലിംഗം കൊണ്ടും സ്ത്രീകളെ അധിഷേപിക്കുന്നവര്‍ അനാഥരല്ല, നിങ്ങള്‍ക്കൊരു നേതാവുണ്ട്'

ആ നടിമാരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു; കോണ്‍ഗ്രസിനോട് ഒരു ചോദ്യവും... എന്തുപറയുന്നു?ആ നടിമാരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു; കോണ്‍ഗ്രസിനോട് ഒരു ചോദ്യവും... എന്തുപറയുന്നു?

English summary
The Election Commission has said that the by-election will not be postponed without a clear reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X