കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവന്‌ ഭീഷണിയെന്ന്‌ സ്വപ്‌ന സുരേഷ്‌ കോടതിയില്‍; സുരക്ഷ വര്‍ധിപ്പിച്ച്‌ പൊലീസ്‌

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ സുരക്ഷാ വര്‍ധിപ്പിച്ചു. ജയിലില്‍ തന്റെ ജീവന്‌ ഭീഷണിയുണ്ടെന്ന്‌ കോടതിയില്‍ സ്വപ്‌ന സുരേഷ്‌ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്‌ സ്വപ്‌നയുടെ സുരക്ഷാ വര്‍ധിപ്പിച്ചത്‌. സ്വപ്‌നയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന്‌ പുറത്ത്‌ കൂടുതല്‍ സായുധ പൊലീസിനെ വിന്യസിപ്പിച്ചു. സ്വപ്‌നയുടെ സെല്ലില്‍ 24 മണിക്കൂര്‍ ഒരു വനിത ഗാര്‍ഡ്‌ ഉണ്ടായിരിക്കും. ഇപ്പോള്‍ തിരുവനന്തപുരത്തെ ആട്ടക്കുളങ്ങര വനിത ജയിലിലാണ്‌ സ്വപ്‌നയെ പാര്‍പ്പിച്ചിരിക്കുന്നത്‌.

എന്നാല്‍ സ്വപ്‌നയുടെ വാദം കള്ളമാണെന്നാണ്‌ ജയില്‍ വകുപ്പിന്റെ വാദം . സ്വപ്‌ന ആട്ടക്കുളങ്ങര വനിത ജയിലിലെത്തിയത്‌ ഒക്ടോബര്‍ 14നാണ്‌. മറ്റൊരു തടവുകാരിക്കൊപ്പാമാണ്‌ കഴിയുന്നത്‌. വനിത ജയിലില്‍ പുരുഷ ഉദ്യോഗസ്ഥരില്ല. ഔദ്യോഗിക ആവശ്യത്തിന്‌ ഒന്നോ രണ്ടോ ഉന്നത ഉദ്യോഗസ്ഥന്‍ മാത്രമാണ്‌ ഇതിനിടെ അവിടെയെത്തിയത്‌. ചോദ്യം ചെയ്യലിനായി ഇഡി,കസ്‌റ്റംസ്‌, വിജിലന്‍സ്‌ ഉദ്യോഗസ്ഥരും സന്ദര്‍ശനത്തിനായി വീട്ടുകാരും മാത്രമാണ്‌ വന്നിട്ടുള്ളത്‌.

swapna suresh

സംശയമുണ്ടെങ്കില്‍ ജയിലിന്റെ കവാടത്തിലും മുറിയിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കട്ടെയെന്നാണ്‌ ജയില്‍ വകുപ്പിന്റെ നിലപാട്‌. അതോടൊപ്പം ജയില്‍ മേധാവിയുടെ ആവശ്യപ്രകാരം രണ്ടാഴ്‌ച്ച മുന്‍പ്‌ ജയില്‍ കവാടത്തില്‍ സായുധ പൊലീസിനെ നിയോഗിച്ച്‌ സ്വപ്‌നയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നെന്നും ജയില്‍ അധികൃതര്‍ പറയുന്നു. സുരക്ഷ നല്‍കാനുള്ള ഉത്തരവ്‌ പരിശോധിച്ച ശേഷം ഇക്കാര്യം കോടതിയെ അറിയിക്കാനാണ്‌ തീരുമാനം. ജയിലില്‍ ജീവന്‌ ഭീഷണിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌. ജയില്‍ ഡിജിപി ഋഷിരാജ്‌ സിങ്ങാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌. ദക്ഷിണ മേഖല ഡിഐജിയായിരിക്കും അന്വേഷിക്കുക. അന്വേഷണ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ കൈമാറുമെന്ന്‌ ഋഷിരാജ്‌ സിങ്‌ പറഞ്ഞു.

കണ്ടാല്‍ ജയില്‍ പൊലീസ്‌ ഉദ്യോഗസ്ഥര്‍ അല്ലാ എന്ന്‌ തോന്നുന്ന ചിലര്‍ ജയിലില്‍ തന്നെ വന്നു കണ്ടതായും ഉന്നതരുടെ പേരുകള്‍ പറയരുതെന്ന്‌ ആവശ്യപ്പെട്ടെന്നുമാണ്‌ സ്വപ്‌ന കോടതിയില്‍ പറഞ്ഞത്‌. തനിക്കും കുടുബാംഗങ്ങള്‍ക്കും ജീവന്‌ ഭീഷണി ഉള്ളതായും തനിക്ക്‌ കൂടുതല്‍ സുരക്ഷ നല്‍കണമെന്നുമായിരുന്നു സ്വപ്‌ന കോടതിയോട്‌ ആവശ്യപ്പൈട്ടത്‌.ഇപ്പോള്‍ തിരുവനന്തപുരത്തെ ആട്ടക്കുളങ്ങര വനിത ജയിലിലാണ്‌ സ്വപ്‌നയെ പാര്‍പ്പിച്ചിരിക്കുന്നത്

Recommended Video

cmsvideo
CPIM against central government after swapna's voice leaked

English summary
the escort strengthening police of gold smuggling case accused Swapna suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X