ഹൃദയം തൊടുന്ന അനുഭവങ്ങള്‍; ഇനി അപൂര്‍വ്വ യാത്രാനുഭവങ്ങളുടെ ദൃശ്യഅനുഭവമാകും
വടകര : ഹൃദയം തൊടുന്ന അനുഭവങ്ങളെ കവിതയുടെ പശ്ചാത്തലത്തില്‍
അവതരിപ്പിക്കുന്ന സ്‌നേഹം പാടും വീഡിയോ ഫിലിം പ്രകാശനം ചെയ്തു.
തോടന്നൂര്‍ ബിആര്‍സി ആഭിമുഖ്യത്തില്‍ കിടപ്പിലായ ഭിന്നശേഷിക്കാരായ
കുട്ടികളുടെ യാത്രാനുഭവങ്ങളുടെ ദൃശ്യ, കാവ്യാവിഷ്‌കാരമാണ് സ്‌നേഹം പാടും
വീടിയോ സീഡി.
വീഡിയോ ഫിലിം ഭിന്നശേഷി വാരാചരണ സമാപനത്തോടനുബന്ധിച്ച്മ ന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. ജീവിതത്തിന്റെ വസന്തങ്ങളില്‍ നിന്ന് പറിച്ചെറിയപ്പെട്ടുപോയ കുഞ്ഞുബാല്യങ്ങളുടെ ജീവിതങ്ങളുടെ കഥ പറയുന്നതാണ് വീഡിയോ ഫിലിം. ദൃശ്യാവിഷ്‌കാരം വീഡിയോ ഫിലിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിടപ്പിലായ ഇരുപത് കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ഹൈദ്രബാദിലേക്ക് നടത്തിയ വിമാനയാത്രയുടെ അനുഭവസാക്ഷ്യങ്ങളാണ് വീഡിയോ ദൃശ്യങ്ങളില്‍ പകര്‍ത്തിയത്.

കവി ഗോപീനാരായണനാണ് രചനയും സാക്ഷാത്കാരവും. ഛായാഗ്രഹണം വിജീഷ് ലിയോയും കാവ്യാലാപനവും സംഗീതവും അനുനന്ദയും എഡിറ്റിങ് ഷൈലേഷും ഓര്‍ക്കസ്‌ട്രേഷന്‍ സുവീഷ് വിശ്വവും നിര്‍വഹിച്ചു.












Click it and Unblock the Notifications