കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ പ്രചാരണങ്ങള്‍ക്ക് ശക്തമായ പ്രതിരോധവുമായി വാരിയന്‍ കുന്നന്റെ കുടുംബം; നിയമനടപടി

Google Oneindia Malayalam News

കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന വാരിയം കുന്നത്ത് എന്ന സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ സംഘപരിവാര്‍ ആക്രമണമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊന്നൊടുക്കിയ മുസ്ലിം വര്‍ഗീയവാദിയാണെന്നും ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലീം ഭീകരരെ വെള്ളപൂശനാണ് ശ്രമെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ ഇതിനെതിരെ ശക്തമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരുമാനം. സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വിഷലിപ്തമായ പ്രചാരണത്തിനെതിരെ കുടുംബം നിയമപരമായി മുന്നോട്ട് പോകും.

വാരിയന്‍ കുന്നം

വാരിയന്‍ കുന്നം

നടന്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ സംവിധായകന്‍ സംവിധായകന്‍ ആഷിഖ് അബുവാണ് വാരിയന്‍ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നത്. ചിത്രം പ്രഖ്യാപിച്ചയുടന്‍ തന്നെ ചിത്രീകരണം പോലും തുടങ്ങാത്ത ചിത്രത്തിനെതിരെ ചരിത്രം വളച്ചൊടിക്കുന്നുവെന്ന തരത്തില്‍ തികച്ചും അടിസ്ഥാന രഹിതമായ പ്രചരണമാണ് നടത്തി കൊണ്ടിരിക്കുന്നത്.

നിയമനടപടി

നിയമനടപടി

എന്നാല്‍ വ്യാജ പ്രചരണം ശക്തമായതോടെ വാരിയന്‍ കുന്നന്റെ പിന്മുറക്കാരായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷനാണ് നടപടിക്കൊരുങ്ങുന്നത്. അടുത്ത ദിവസം തന്നെ കമ്മിറ്റി കൂടി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് അസോസിയേഷന്‍ ദില്ലാ പ്രസിഡണ്ട് സിപി ഇബ്രാഹിം അറിയിച്ചു.

Recommended Video

cmsvideo
Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran
നേരത്തേയും

നേരത്തേയും

പ്രമുഖ സംവിധായകനും ഇടത് സഹയാത്രികനുമായ പിടി കുഞ്ഞുമുഹമ്മദും സംഘ്പരിവാര്‍ അനുകൂലികളായ അലി അക്ബറും ഇതേ പ്രമേയത്തില്‍ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ദുരൂഹതയുണ്ടെന്നും പൃഥ്വിരാജിന്റെ സിനിമക്ക് പിന്നിലെ പ്രവര്‍ത്തകര്‍ മാത്രമാണ് തങ്ങളുമായി ആലോചിച്ചിട്ടുള്ളതെനനും ഇബ്രാഹിം വ്യക്തമാക്കി.

കെപി ശശികല

കെപി ശശികല

സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ഉള്‍പ്പെടെ നിരവധി പേരാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഞങ്ങള്‍ പ്രതികരിക്കും, വേറിട്ടൊരു പ്രതികരണം. നിങ്ങള്‍ പ്രതിക്ഷിക്കാത്ത ഒരു പ്രതികരണം. 1921 ലെ പോലെ ഒടുങ്ങി തരാന്‍ 2021 ലെ ഹിന്ദുക്കള്‍ തയ്യാറല്ല. ആസിഖേ സംവിധാനിച്ചോളു. കാണാം.. എന്നായിരുന്നു ശശികലയുടെ പോസ്റ്റ്.

എംഎ നിഷാദ്

എംഎ നിഷാദ്

എന്നാല്‍ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ എംഎ നിഷാദ് രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ യോദ്ധാവിന്റെ കഥ പറയുന്ന സിനിമ പ്രഖ്യാപിച്ചതു മുതല്‍,ഒരു വിഭാഗത്തിന് ഹാലിളകിയിരിക്കുകയാണ്...അല്ലെങ്കിലും,സ്വാതന്ത്ര്യ സമരം എന്ന് കേട്ടാലെ അവര്‍ക്ക് പ്രാന്തിളകും...സ്വാഭാവികം...
പൃഥ്വിരാജിനൊപ്പം.എന്നും...എപ്പോഴും... ആഷിക് അബുവിന്റ്‌റെ വാരിയന്‍കുന്നന് വിജയാശംസകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പിന്റെ ചുരുക്കം.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

സിനിമാ വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു. വിവാദം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ധീരനായിരുന്നു വാരിയം കുന്നത്ത്. വാരിയം കുന്നത്തിനെ എല്ലാകാലത്തും ആദരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യ്ത്തനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

English summary
The Family Of Variamkunnan Will File Case Against False Propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X