കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണി കേരളത്തില്‍ വേണ്ട; വല്ല വടക്കേ ഇന്ത്യയിലും മതി; കെ സുരേന്ദ്രന് ചുട്ടമറുപടിയുമായി തോമസ് ഐസക്

Google Oneindia Malayalam News

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. ബിജെപി പ്രസിഡന്റിന്റെ ഭീഷണി കേരളത്തില്‍ വേണ്ട, വല്ല വടക്കെ ഇന്ത്യയിലും മതിയെന്ന് തോമസ് ഐസക് പറഞ്ഞു. പ്രതിപക്ഷം ബിജെപിയുടെ ബി ടീ ആകരുതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

bjp

സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിന് കിഫ്ബിയിലെ പല പദ്ധതികളുമായും ബന്ധമുണ്ടെന്ന് കെ.സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. വിദേശത്ത് നിന്നും പണം വന്ന എല്ലാ ഇടപാടിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയിലെ കരാറുകള്‍ സുതാര്യമായല്ല നടന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് മന്ത്രി തോമസ് ഐസക്ക് ലക്ഷ്യമിട്ടത്. നിലവിലുള്ള ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ പാലിക്കാതെയാണ് കരാര്‍ നല്‍കിയത്. പാര്‍ട്ടിക്കും സര്‍ക്കാരിനും പണം ഉണ്ടാക്കാനുള്ള മറയായാണ് കിഫ്ബിയെ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ കഴിഞ്ഞ ദിവസവും അദ്ദേഹവും തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി തുറന്ന് കാണിച്ച സി.എ.ജിക്കെതിരെ ഭീഷണി മുഴക്കുന്ന ധനകാര്യമന്ത്രി തോമസ് ഐസക്ക് കേരളം ഇന്ത്യയിലാണെന്ന് ഓര്‍ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. അഴിമതി തുറന്ന് കാണിച്ചതിനാണ് സി.എ.ജിയെ പോലെ ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇടതുസര്‍ക്കാരിന്റെ കള്ളകളിക്കെതിരെ ആരും പ്രതികരിക്കാതിരിക്കാന്‍ ഇത് കമ്മ്യൂണിസ്റ്റ് രാജ്യമല്ല. സര്‍ക്കാര്‍ പദ്ധതികളുടെ സാമ്പത്തിക ഇടപാടുകളും നിയമസാധുതയുമൊക്കെ പരിശോധിക്കാന്‍ ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുണ്ടെന്നും, ഈ തത്വം മറികടന്ന് വികസന പദ്ധതികളുടെ ഫയല്‍ ആവശ്യപ്പെടാനുള്ള അധികാരം ഒരു അന്വേഷണ ഏജന്‍സിക്കും ഇല്ലെന്നുമൊക്കെയാണ് എന്‍ഫോഴ്സ്മെന്റ് ലൈഫ് മിഷന്റെയടക്കം ഫയലുകള്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ധനമന്ത്രി തന്നെ കിഫ്ബി വായ്പകള്‍ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമുള്ള സി.എ.ജി തയാറാക്കിയ കരട് റിപ്പോര്‍ട്ട് അട്ടിമറിയാണെന്നും രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പറയുന്നത് അപഹാസ്യമാണ്.

English summary
The Finance Minister Thomas Isaac give reply to BJP state president K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X