ധീരജ് കൊലക്കേസിലെ ഒന്നാം പ്രതി പുതുപ്പള്ളിയില്‍ യുഡിഎഫിന്റെ സ്റ്റാർ പ്രചാരകന്‍: വികെ സനോജ്
പുതുപ്പള്ളി: കൊലപാതക കേസിലെ പ്രതിയായ നിഖില്‍ പൈലി പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെത്തിയതില്‍ യു ഡി എഫിനെതിരെ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആശിർവാദത്തോടെ മണ്ഡലത്തിലെ സ്റ്റാർ പ്രചാരകനായി നിഖില്‍ പൈലി മാറിയെന്നും വികെ സനോജ് ഫേസ്ബുക്ക് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
ഫെയ്സ് ബുക്കിൽ ചെഗുവേര പ്രൊഫൈൽ ചിത്രമിട്ട ഏതേലും ഒരാൾ ഒരു ക്രിമിനൽ പ്രവർത്തനത്തിലേർപ്പെട്ടാൽ ഡി വൈ എഫ് ഐയുടെ നെഞ്ചത്ത് കയറാൻ വരുന്ന അഭിനവ നിഷ്പക്ഷ മാധ്യമ സിംഹങ്ങളുടെ മുന്നിലൂടെയാണ് നിഖിൽ പൈലി നെഞ്ചും വിരിച്ച് മുൻ നിര നേതാക്കളുടെ കൂടെ യു ഡി എഫിന് വേണ്ടി വോട്ടും ചോദിച്ചു നടക്കുന്നതെന്നും വികെ സനോജ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

ഇടുക്കിയിൽ എഞ്ചിനിയറിങ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായിരുന്ന സഖാവ് ധീരജിന്റെ ഇടനെഞ്ചിലേക്ക് കത്തി താഴ്ത്തി ഒറ്റ കുത്തിന് കൊന്ന കൊടും ക്രിമിനൽ നിഖിൽ പൈലിയെ കോൺഗ്രസ് ആദ്യം ആദരിച്ചത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃ സ്ഥാനം നൽകിയാണ്. ഇപ്പോൾ പുതുപ്പള്ളി യിലെ കോൺഗ്രസിന്റെ പ്രധാന പ്രചാരകനാണ് ജാമ്യത്തിൽ നടക്കുന്ന ഈ ഒന്നാം പ്രതി. യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആശിർവാദത്തോടെ മണ്ഡലത്തിലെ സ്റ്റാർ പ്രചാരകൻ.
ഫെയ്സ് ബുക്കിൽ ചെഗുവേര പ്രൊഫൈൽ ചിത്രമിട്ട ഏതേലും ഒരാൾ ഒരു ക്രിമിനൽ പ്രവർത്തനത്തിലേർപ്പെട്ടാൽ ഡി വൈ എഫ് ഐയുടെ നെഞ്ചത്ത് കയറാൻ വരുന്ന അഭിനവ നിഷ്പക്ഷ മാധ്യമ സിംഹങ്ങളുടെ മുന്നിലൂടെയാണ് നിഖിൽ പൈലി നെഞ്ചും വിരിച്ച് മുൻ നിര നേതാക്കളുടെ കൂടെ യു ഡി എഫിന് വേണ്ടി വോട്ടും ചോദിച്ചു നടക്കുന്നത്. ഇടതു പക്ഷത്തിനു നേരെ കുരച്ചു ചാടുമ്പോൾ നേരോടെ നിർഭയം എന്നൊക്കെയുള്ള നിഷ്പക്ഷ നാട്യമെങ്കിലും പറയാതിരിക്കാനുള്ള വകതിരിവ് മാധ്യമങ്ങൾ കാണിക്കണം.
ഇടതു പക്ഷത്തിന് രാഷ്ട്രീയ നൈതികതയുടെ സ്റ്റഡി ക്ലാസെടുക്കാൻ ജീവിതം ഉഴിഞ്ഞു വച്ച ഒരൊറ്റ മനുഷ്യനും ഞെട്ടൽ തോന്നുന്നില്ല, ആർക്കുമിപ്പോൾ പ്രാസമോപ്പിച്ച് കഥാ പ്രസംഗം നടത്തേണ്ട, ആർക്കും അക്രമ രാഷ്ട്രീയ വിരുദ്ധ വായ്ത്താളം താളത്തിൽ പറയേണ്ട, ആർക്കും ഒപ്പ് ശേഖരണം നടത്തേണ്ട. കെ. സുധാകരൻ നയിക്കുന്ന കോൺഗ്രസിന്റെ ഭാവി പി സി സി അധ്യക്ഷനാകാൻ എന്ത് കൊണ്ടും യോഗ്യനാണ് നിഖിൽ പൈലി.
ധീരജ് കൊല കേസിലെ പ്രതികൾക്ക്ക്ക് ഒളിത്താവളം പുതുപ്പള്ളിയിലായിരുന്നു വെന്നതും സെമി കേഡർ കെ സുടീംസോട് താൽപര്യമില്ലാത്ത കോൺഗ്രസുകാർ അന്ന് വെളിപ്പെടുത്തിയിരുന്നു. അത് ശരിയായിരുന്നുവെന്ന്
ചാണ്ടി ഉമ്മന്റെ ഇലക്ഷൻ പര്യടനം ശരി വെക്കുന്നു












Click it and Unblock the Notifications