അവിഹിതം പുറത്താകുമെന്ന് പേടിച്ച് 4 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതിക്ക് വധശിക്ഷ
തിരുവനന്തപുരം: ചോറ്റാനിക്കരയിൽ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ഒന്നാം പ്രതി രഞ്ജിത്തിനാണ് വധശിക്ഷ വിധിച്ചത് .എറണാകുളം പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ അമ്മയായ റാണിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത് .
റാണിയുടെ മൂത്ത കുട്ടിയാണ് കൊല്ലപ്പെട്ടത്. റാണിക്കു രണ്ടു മക്കളാനുള്ളത്. രഞ്ജിത്തുമായി റാണിക്ക് രഹസ്യബന്ധമുണ്ടായിരുന്നു. റാണിയുടെ ഭര്‍ത്താവ് ജയിലിലായിരിക്കെയാണ് ഈ ബന്ധം തുടങ്ങിയത്. ഇത് തുടരാന്‍ കുട്ടി തടസമാണെന്നു തോന്നിയ പ്രതികള്‍ കുട്ടിയെ കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു.

സംഭവം നടന്നത് 2013ൽ
2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടിയും അമ്മയായ റാണിയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുന്ന വേളയിലാണ് കൃത്യം നടന്നത്. പിന്നീട് അമ്മ റാണി മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കി. റാണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തു. ഇതോടെ സംഭവത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു.

ക്രൂര മർദ്ദനം
ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.അതേസമയം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒന്നാം പ്രതി രഞ്ജിത്ത് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

രഹസ്യം ബന്ധം പുറത്തറിയാതിരിക്കാൻ
2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുട്ടിയും റാണിയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിലിലായിരിക്കെ ഒന്നാം പ്രതിയുമായി റാണി അടുപ്പത്തിലായി. ഇവരുടെ രഹസ്യ ബന്ധത്തിനു കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്.

പ്രതികൾ മൂന്ന് പേർ
കേസില്‍ കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്തും കുട്ടിയുടെ അമ്മയായ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ റാണിക്കും സുഹൃത്ത് ബേസിലിനും കോടതി ജീവപരന്ത്യം തടവ് വിധിച്ചു. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications