കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കൊവിഡ്‌ സ്ഥിരീകരിച്ചിട്ട്‌ ഒരു വര്‍ഷം; മൂന്ന്‌ പ്രധാന വെല്ലുവിളികളെന്ന്‌ ആരോഗ്യ മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട്‌ ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസ്‌ മഹാമാരി ആദ്യമായി കേരളത്തില്‍ സ്ഥിരീകരിച്ചിട്ട്‌ ഇന്നേക്ക്‌ ഒരു വര്‍ഷം തികയുകയാണ്‌. ഇന്ത്യയില്‍ തന്നെ ആദ്യമായി കൊവിഡ്‌ 19 സ്ഥിരീകരിച്ചത്‌ കേരളത്തിലാണ്‌. കൊവിഡ്‌ പ്രതിരോധത്തില്‍ ലോകത്തിന്‌ തന്നെ മാതൃകയായ പ്രവര്‍ത്തനമാണ്‌ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത്‌. കഴിഞ്ഞ ഒരു വര്‍ഷത്തെ സംസ്ഥാനത്തെ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും കേരളം നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും മാതൃഭൂമി ഓണ്‍ലൈന്‍ ന്യൂസില്‍ എഴുതിയ ലേഖനത്തില്‍ വിശദ്ദീകരിക്കുകയാണ്‌ മന്ത്രി കെകെ ശൈലജ.

കൊവിഡ്‌ പ്രതിരോധത്തിന്‌ മുന്നില്‍ പ്രധാനമായും മൂന്ന്‌ വെല്ലുവിളികാളാണ്‌ കേരളം നേരിടുന്നതെന്ന്‌ ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കുന്നു. അതില്‍ മന്ത്രി ആദ്യകാരണണായി ഉയര്‍ത്തിക്കാണിക്കുന്നത്‌ സംസ്ഥാനത്തിന്റെ ഉയര്‍ന്ന ജനസാന്ദ്രതയാണ്‌. ഒരു ചതുരശ്ര കിലോമീറ്ററില്‍ 860 ആണ്‌ കേരളത്തിലെ ജനസാന്ദ്രത. ഇന്ത്യയുടെ ശാരാശരി ജനാസാന്ദ്രതയേക്കാള്‍ ഇരട്ടിയാണ്‌ കേരളത്തിലെ ജനസാന്ദ്രത. ഇന്ത്യയുടെ ശരാശരി 430 ആണ്‌. രണ്ടാമതായി മന്ത്രി ഉയര്‍ത്തിക്കാട്ടുന്നത്‌ സംസ്ഥാനത്തെ പ്രായം ചെന്നവരുടെ ജനസംഖ്യയയാണ്‌. ഇന്ത്യയില്‍ പ്രയം ചെന്നവര്‍ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം കേരളമാണ്‌. കേരളത്തിലെ ആകെ ജനസംഖ്യയുടെ 14 ശതമാനം പ്രയമായവരാണ്‌. ഇത്‌ കൊവിഡ്‌ പ്രതിരോധത്തില്‍ വലിയ വെല്ലുവിളിയായി മാറുന്നുവെന്ന്‌ ആരോഗ്യ മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

kk shailaja

കേരളത്തിലെ ജീവിത ശൈലി രോഗങ്ങളാണ്‌ മൂന്നാമത്തെ വെല്ലുവിളിയെന്ന്‌ മന്ത്രി പറയുന്നു. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണ്‌ കേരളം എന്നാണ്‌ അറിയപ്പെടുന്നത്‌. പലമാനവ വികസന സൂചികകളിലും ഉണ്ടായ അശാസ്‌ത്രീയ പ്രവണതകളാണ്‌ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കാന്‍ ഇടയായത്‌. ഏറെ വ്യാപന ശേഷിയുള്ള ഒരു വൈറസിന്റെ പകര്‍ച്ച ഉണ്ടാകുമ്പോള്‍ മരണനിരക്ക്‌ വര്‍ധിക്കാന്‍ ഇത്‌ കാരണമാകുന്നു. അതിനാല്‍ കൊവിഡ്‌ വ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക്‌ കേരളത്തിലാകാന്‍ സാധ്യതയുണ്ടെന്ന്‌ ആരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നതായി ആരോഗ്യ മന്ത്രി തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലാണ്‌ കേറത്തിലെ കൊവിഡ്‌ മരണ നിരക്ക്‌ ഇത്രയേറെ കുറക്കാന്‍ സാധിച്ചതെന്ന്‌ ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയും ആരോഗ്യ രംഗത്തെ മറ്റേജന്‍സികളും മരണനിരക്ക്‌ ഒരു ശതമാനത്തിന്‌ താഴെയാക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്ന്‌ സൂചിപ്പിച്ചപ്പോള്‍ മരണ നിരക്ക്‌ 0.4 ശതമാനമായി കുറക്കാന്‍ സാധിച്ചതായും മന്ത്രി അവകാശപ്പെട്ടു. ഇതാണ്‌ അന്താരാഷ്ട്രതലത്തില്‍ അഭിനന്ദനം നേടാന്‍ കേരളത്തെ സാധ്യമാക്കിയത്‌. ലോക്‌ഡൗണ്‍ എടുത്തുകളഞ്ഞതോടെ ആളുകളുടെ യാത്ര വിലക്ക്‌ നീങ്ങുകയും ആളുകളുടെ സഞ്ചാരവും കൂട്ടായ്‌മയുമെല്ലാം വര്‍ധിക്കുകയും ചെയ്‌തതായും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
മാസ്‌ക്‌ ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്‌ രോഗപ്പകര്‍ച്ച തടയാന്‍ ഒരോ വ്യക്തിയും തയാറായാല്‍ മാത്രമേ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുകയുള്ളുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.
ആദ്യം രോഗം സ്ഥിരീകരിച്ച ജനുവരി 30 മുതല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ കൊവിഡ്‌ പ്രതിരോധത്തിനായി കേരളം സ്വീകരിച്ച നടപടികള്‍, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാംം വിശദ്ദമായി ലേഖനത്തില്‍ പ്രദിപാതിക്കുന്നുണ്ട്‌. കൊവിഡ്‌ വാക്‌സിന്‍ അനുമതി ലഭിച്ചതോടെ കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രതീക്ഷയേറിയതായും മന്ത്രി പറയുന്നു. കൊവിഡ്‌ പൊരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ്‌ വിവിധ വിഭാഗങ്ങളിലെ പ്രവര്‍ത്തകര്‍ക്കും സന്നധപ്രവര്‍ത്തകര്‍ക്കും തന്റെ ലേഖനത്തില്‍ നന്ദി അറിയിച്ച കെകെ ശൈലജ കൊവിഡ്‌ വാക്‌സിന്‍ എല്ലാവരിലും എത്തുന്നതുവരെ ജാഗ്രത കൈവിടരുതെന്നും ഓര്‍മ്മിപ്പിക്കുന്നു.

English summary
the first corona virus detected in kerala state has been since one year today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X