കല്യാണം കഴിഞ്ഞ് ആദ്യം പോകുന്നത് ഹണിമൂണിന്; ഞങ്ങള്‍ പോയത് കോടതിയിലും സ്റ്റേഷനിലും: ബാല
സമീപകാലത്തായി വിവാദങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് നടന് ബാല. ആദ്യത്തെ രണ്ടു വിവാഹങ്ങള്‍ പരാജയപ്പെട്ട ശേഷം കോകിലയുമായുള്ള ദാമ്പത്യ ജീവിതമാണ് ബാല ഇപ്പോള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനിടെ കഴിഞ്ഞ വര്‍ഷം ബാലയ്ക്ക് എതിരേ നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. മുന്‍ ഭാര്യ ഡോ. എലിസബത്താണ് ബാലയ്ക്കെതിരേ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ എല്ലാം നിഷേധിക്കുന്ന സമീപനമാണ് ബാല കൈക്കൊണ്ടിരുന്നത്.
തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ബാല പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ ഒക്ടോബര്‍ 23-ന് ഒരു സര്‍പ്രൈസ് ഉണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. തന്നെ സ്നേഹിക്കുന്നവര്‍ക്കെല്ലാം അത് അറിയാമെന്നും ബാല പറഞ്ഞിരുന്നു.

ഇന്നിപ്പോള്‍ പുതിയ വീഡിയോയില്‍ സര്‍പ്രൈസ് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാലയും കോകിലയും. ഇന്ന് ബാലയുടേയും കോകിലയുടേയും ഒന്നാം വിവാഹവാര്‍ഷികമാണ്. ഇതാണ് സര്‍പ്രൈസായി താരം പങ്കുവച്ചത്. കല്യാണം കഴിഞ്ഞ് ആദ്യ വര്‍ഷം ഒരു ദമ്പതികള്‍ക്കും ഇങ്ങനെയുള്ള അനുഭവം ഉണ്ടാകില്ലെന്ന് ബാല പറഞ്ഞു.
ബാലയുടെ വാക്കുകള്‍: കല്യാണം കഴിഞ്ഞാല്‍ എല്ലാവരും ഹണിമൂണിന് പോകും. ഞങ്ങള്‍ക്ക് ഈ ഒരു കൊല്ലത്തില്‍ കേസും കോടതിയും പൊലീസ് സ്റ്റേഷനും ഒക്കെയായി ഒരുപാട് കഷ്ടങ്ങള്‍ അനുഭവിച്ചു. പക്ഷേ ഇതില്‍ പോസിറ്റീവായ കാര്യം, എത്ര കഷ്ടങ്ങള്‍ അനുഭവിച്ചാലും ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും ഒരു സെക്കന്‍ഡ് പോലും വേര്‍പെട്ടു നിന്നിട്ടില്ല. ഞങ്ങള്‍ ഒരുമിച്ചാണ് നിന്നത്. ഈ ഒരു കൊല്ലം ജീവിച്ചത് 100 കൊല്ലം ജീവിച്ചതു പോലെയായിരുന്നു. ഞങ്ങള്‍ കൊച്ചിയിലുണ്ട്.
എത്ര കഷ്ടപ്പാടുകള്‍ വന്നാലും ബാലയും കോകിലയും നന്നായിരിക്കണം, നല്ല കുടുംബ ജീവിതം നയിക്കണം എന്ന് പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി. ഞങ്ങളെ രണ്ടു പേരെയും സപ്പോര്‍ട്ട് ചെയ്ത് ഈ കുടുംബ ജീവിതം ഒരു വര്‍ഷം പൂര്‍ത്തിയായതില്‍ സന്തോഷമുണ്ടെന്നും ബാല പറഞ്ഞു.
നിരവധി പേരാണ് താരത്തിനും കോകിലയ്ക്കും ആശസംകള്‍ അര്‍പ്പിക്കുന്നത്. 'ആരൊക്കെ എങ്ങനെ ഒക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കി കരയിക്കാന്‍ നോക്കിയാലും. നിങ്ങള്‍ ചിരിക്കുന്നുണ്ടല്ലോ അത് കണ്ടാല്‍ മതി. ഹാപ്പി വെഡിങ് ആനുവേഴ്സറി' എന്നാണ് ഒരാള്‍ കുറിച്ചത്. കൂടുതല്‍ പേരും പൊസിറ്റീവായ കമന്റുകളാണ് കുറിക്കുന്നത്. അതേസമയം പതിവ് പോലെ നെഗറ്റീവ് കമണ്ന്റുളുമായും രംഗത്തെത്തി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications