കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ തിരികെ കടലിലേക്ക്‌ അയച്ച്‌ മത്സ്യത്തൊഴിലാളികള്‍; വനം വകുപ്പിന്റെ ആദരം

Google Oneindia Malayalam News

തിരുവനന്തപുരം: വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ കടലിലേക്ക്‌ തന്നെ തിരിച്ചയച്ച്‌ മത്സ്യത്തൊഴിലാളികള്‍. തിരുവനന്തപുരം ശംഖുമുഖത്തെ മത്സ്യത്തൊഴിലാളികളാണ്‌ സ്രാവിനെ കടലിലേക്ക്‌ തന്നെ തിരിച്ച്‌ വിട്ടത്‌.വംശനാശ ഭീഷണി നേരിടുന്ന മത്സ്യമാണ്‌ തിമിംഗല സ്രാവെന്ന്‌ തിരിച്ചറിഞ്ഞതിനാലാണ്‌ മത്സ്യത്തൊഴിലാളികള്‍ തിമിംഗല സ്രാവിനെ കടലിലേക്ക്‌ തിരികെ വിട്ടത്‌. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ്‌ തിമിംഗല സ്രാവ്‌ അഥവാ വെയ്‌ല്‍ ഷാര്‍ക്ക്‌ . നീലത്തിമിംഗലം ഉണ്ടെങ്കിലും അത്‌ സസ്‌തിനി വിഭാഗത്തിലാണ്‌ പെടുന്നത്‌. വെള്ളുടുമ്പ്‌. ആന എന്നീ പേരുകളിലും വെയ്‌ല്‍ ഷാര്‍ക്ക്‌ അറിയപ്പെടുന്നു.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 1 പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ്‌ തിമിംഗല സ്രാവുള്ളത്‌. ഒരി മത്സ്യത്തെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്‌ ആദ്യമായിട്ടാണ്‌. ഇന്റര്‍ നാഷ്‌നല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ്‌ നേച്ചറിന്റെ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്‌. ഇവയെ പിടികൂടുന്നത്‌ ഗുരുതരമായ കുറ്റമാണ്‌ ഇന്നലെ രാവിലെ ശംഖുമുഖം സ്വദേശിയായ ജോണ്‍ മാത്യുവിന്റെ വലയിലാണ്‌ സ്രാവ്‌ കുടുങ്ങിയത്‌. മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന്‌ വലയഴിച്ച്‌ മീനിനെ തിരികെ അയക്കുകയായിരുന്നു.
തിമിംഗല സ്രാവിനെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക്‌ വൈല്‍ഡ്‌ ലൈഫ്‌ ട്രസ്റ്റ്‌ ഒഫ്‌ ഇന്ത്യ 10000 രൂപ പാരിദോഷികം നല്‍കുമെന്ന്‌ സിഇഒ വിവേക്‌ മേനോന്‍ അറിയിച്ചു. അതിനിടെ വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന്‌ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസര്‍ ഷാജി ജോസ്‌,ഡപ്യൂട്ടി റേഞ്ചര്‍ ടിഎസ്‌ അഭിലാഷ്‌ തുടങ്ങിയവര്‍ ശംഖുമുഖത്തെത്തി. സ്രാവ്‌ കുടുങ്ങിയ വലയുടെ ഉടമയായ ജോണ്‍ മാത്യുവിനെ അഭിനന്ദിച്ചു.

whale shark

പ്രത്യക ചടങ്ങ്‌ ഒരുക്കി ഇവരെ അനുമോദിക്കുമെന്ന്‌ വനം വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. സംരക്ഷിത ജീവികളുടെ പട്ടികയിലുള്ള തിമിംഗല സ്രാവിനെ രക്ഷിച്ച്‌ കടലിലേക്ക്‌ തിരിച്ചയക്കാനുള്ള മത്സ്യത്തൊവിലളികളുടെ ശ്രമം പ്രശംസനീയമാണെന്ന്‌ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ പറഞ്ഞു.വൈല്‍ഡ്‌ ലൈഫ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ കണക്കനുസരിച്ച്‌ കേരള തീരത്ത്‌ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്ന മൂന്നാമത്തെ ഭീമനാണിത്‌. 2018ല്‍ മലപ്പുറത്തും 2020ല്‍ കോഴിക്കോടും സമാന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന്‌ നടത്തിപ്പുകാരില്‍ ഒരാളായ ജി. സന്ദീപ്‌ ഫറഞ്ഞു.

തിമിംഗല സ്രാവുകളെ ഏറ്റവും കൂടുതല്‍ കാണുന്നത്‌ സൗരാഷ്ട്ര തീരത്താണ്‌ സ്രാവുകളുടെ ഗണത്തില്‍ പെടുമെങ്കിലും സസ്യബുക്കാണ്‌ . പൂര്‍ണ വളര്‍ച്ചയെത്തിയ തിമിംഗല സ്രാവുകള്‍ക്ക്‌ 40 അടി വരെ നീളവും 40ടണ്‍ തൂക്കവും വരാം. നൂറ്‌ വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌. 25 വയസിന്‌ ശേഷം മാത്രമേ തിമിംഗല സ്രാവുകള്‍ക്ക്‌ പ്രത്യുല്‍പാദനം ആരംഭിക്കുകയുള്ളു.
ഇറച്ചി ഭക്ഷ്യ യോഗ്യമല്ലെങ്കിലും ഇതിന്റെ വാല്‍,ചിറക്‌ എന്നിവ സൂപ്പ്‌ തയാറാക്കാന്‍ ചൈന,തായ്‌ലന്റ്‌, തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ വന്‍തോതില്‍ കറ്റുമതി ചെയ്യുന്നതായാണ്‌ വിവരം. വേട്ടയും കാലാവസ്ഥാ വ്യതിയാനവും മൂലമാണ്‌ ഇവയെ വംശനാശ ഭീഷമി നേരിടുന്ന ജീവികളുടെ കൂട്ടത്തില്‍പെടുത്തിയത്‌. ഗുജറാത്ത്‌ തീരത്ത്‌ തിമിംഗല സ്രാവുകളെ വ്യാപകമയി വേട്ടയാടിയിരുന്നെങ്കിലും വൈല്‍ഡ്‌ ലൈഫ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന്‌ വേട്ടയാടല്‍ അവസാനിപ്പിച്ചു.

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

English summary
the fisherman escape whale shark which got caught in net in Shanghumukam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X