കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന് സ്വര്‍ണ്ണകടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടറിയേറ്റിന് എതിര്‍വശത്ത് ഫ്‌ളാറ്റ് ബുക്ക് ചെയ്ത് നല്‍കിയത് സെക്രട്ടറിയേറ്റ് ജീവനക്കാരന്‍. അരുണ്‍ എന്ന ജീവനക്കാരനാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരനാണെന്ന് പറഞ്ഞാണ് അരുണ്‍ ഫ്‌ലാറ്റ് ബുക്ക് ചെയതത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്രട്ടേറിയറ്റിന് സമീപത്ത്് സ്വപ്നയ്ക്കും സരിത്തിനും ഫ്ളാറ്റ് എടുക്കാന്‍ സഹായിച്ചത് എം ശിവശങ്കര്‍ ആണെന്ന് നേരത്തെന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

gold

Recommended Video

cmsvideo
പിണറായി ഇനിയും കാത്തിരിക്കുന്നത് എന്തിന്‌ ? | Oneindia Malayalam

ശിവശങ്കറിനെ കഴിഞ്ഞ ദിവസം 9 മണിക്കൂറോളമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. പ്രഥമികമായ മൊഴിയെടുക്കലാണ് നടന്നത് എന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യമുളളതായി സൂചനകളുണ്ട്. മൊഴി വിലയിരുത്തിയ ശേഷം ആയിരിക്കും കസ്റ്റ്ംസ് തുടര്‍ നടപടികളിലേക്ക് കടക്കുക. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷുമായി അടുത്ത സൗഹൃദം മാത്രമാണ് ഉളളതെന്നാണ് എം ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുളളത് എന്നാണ് വിവരം. കേസിലെ മറ്റൊരു പ്രതിയായ സരിത്തിനെ താന്‍ പരിചയപ്പെട്ടത് സ്വപ്ന വഴിയാണ് എന്നും ശിവശങ്കര്‍ വെളിപ്പെടുത്തി. സന്ദീപ് നായരുമായി ബന്ധമില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി. ചില പരിപാടികളുടെ സംഘാടനത്തിന് സരിത്ത് സഹായിച്ചിട്ടുള്ളതായാണ് സൂചന.

സ്വപ്നയ്ക്കും സരിത്തിനും മറ്റ് ബിസ്സിനസ്സുകള്‍ ഉളളതായി തനിക്ക് അറിവില്ലായിരുന്നു എന്നും എം ശിവശങ്കര്‍ മൊഴി നല്‍കി. കള്ളക്കടത്ത് സംഘവുമായി സ്വപ്നയ്ക്കും സരിത്തിനും ബന്ധമുളളതായും തനിക്ക് അറിയില്ല. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും എം ശിവശങ്കര്‍ മൊഴി നല്‍കി.

ഇന്നലെ വൈകിട്ട് അഞ്ചര മുതലാണ് ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഇത് പുലര്‍ച്ചെ രണ്ടര വരെ നീണ്ടു. അതിനിടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തേക്കുമെന്നും കൊച്ചിയിലേക്ക് കൊണ്ട് പോകുമെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ശിവശങ്കറിനെ കസ്റ്റംസ് പൂജപ്പുരയിലെ വീട്ടില്‍ തിരിച്ചെത്തിക്കുകയായിരുന്നു. സ്വര്‍ണ്ണക്കടത്തിന് വേണ്ടി പ്രതികള്‍ക്ക് വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ശിവശങ്കര്‍ ഏതെങ്കിലും തരത്തിലുളള സഹായം നല്‍കിയിട്ടുണ്ടോ എന്നതാണ് കസ്റ്റംസ് പരിശോധിക്കുന്നത്.

കൊവിഡ് നമ്മുടെ തൊഴിൽ സ്വഭാവത്തെ മാറ്റിമറിച്ചു, ഇന്ന് പുതിയ തൊഴിൽ സംസ്‌ക്കാരമാണുള്ളത്;പ്രധാനമന്ത്രികൊവിഡ് നമ്മുടെ തൊഴിൽ സ്വഭാവത്തെ മാറ്റിമറിച്ചു, ഇന്ന് പുതിയ തൊഴിൽ സംസ്‌ക്കാരമാണുള്ളത്;പ്രധാനമന്ത്രി

'ശിവശങ്കറിനെ ആറേഴ് മണിക്കൂറാണ് ചോദ്യം ചെയ്തത്,മുഖ്യന്റെ 'ആത്മാർത്ഥത'കേരളീയർക്ക് ബോധ്യപ്പെടുന്നുണ്ട്''ശിവശങ്കറിനെ ആറേഴ് മണിക്കൂറാണ് ചോദ്യം ചെയ്തത്,മുഖ്യന്റെ 'ആത്മാർത്ഥത'കേരളീയർക്ക് ബോധ്യപ്പെടുന്നുണ്ട്'

ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍, ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്; പ്രിയങ്കയുമായി സംസാരിച്ചുഞാന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍, ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്; പ്രിയങ്കയുമായി സംസാരിച്ചു

English summary
The flat was booked for the accused in the Kerala gold smuggling case by a secretariat employee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X