പീഡനത്തിന് ഇരയായ പെണ്‍കുട്ടി പത്തനംതിട്ടയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പത്തനംതിട്ട: അടൂരില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴഞ്ചേരി മഹിളാമന്ദിരത്തില്‍വെച്ച് കൈഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടിക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാത്ത്‌റൂമില്‍ കയറിയ പെണ്‍കുട്ടി ഞരമ്പ് മുറിക്കുകയായിരുന്നു. പെണ്‍കുട്ടി രണ്ട് മണിക്കൂറോളം പുറത്തിറങ്ങാത്തത് കാണാഞ്ഞപ്പോള്‍ മഹിളാമന്ദിരത്തിലെ മറ്റ് അംഗങ്ങള്‍ വാതില്‍ തല്ലി തുറക്കുകയായിരുന്നു. രക്തം പോയി തളര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടി.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് ജീവന്‍ രക്ഷിക്കാനായി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അടൂരില്‍ വെച്ചാണ് ക്രൂര പീഡനത്തിന് പെണ്‍കുട്ടികള്‍
ഇരയാകുന്നത്. അടൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ 11ഓളം പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
സംഭവം വൈകിയാണ് പുറം ലോകം അറിയുന്നത്. വിവരമറിഞ്ഞ അധ്യാപകര്‍ പീഡനവിവരം പോലീസിലും ചൈല്‍ഡ് ലൈനിലും അറിയിക്കുകയായിരുന്നു. ഇതിനെതിരെയുള്ള കേസ് നടക്കുന്നതിനാല്‍ കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി മഹിളാമന്ദിരത്തില്‍ താമസിപ്പിക്കുകയാണുണ്ടായത്. വീട്ടില്‍ പോകാന്‍ പറ്റാത്ത മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.












Click it and Unblock the Notifications