• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്ര ധനമന്ത്രിതന്നെ നേരിട്ട്‌ ഇറങ്ങിയിരിക്കുന്നു; ലക്ഷ്യം കിഫ്‌ബിയെ ഞെക്കി കൊല്ലുക: തോമസ് ഐസക്

തിരുവനന്തപുരം: കിഫ്‌ബിയെ ഞെക്കി കൊല്ലുക എന്നതാണ് കേന്ദ്രത്തിൻ്റെ ഉദ്ദേശമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ഇതിന് കേന്ദ്ര ധനമന്ത്രിതന്നെ നേരിട്ട്‌ ഇറങ്ങിയിരിക്കുകയാണ്‌. ഈ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കിഫ്‌ബിയെ ഒന്ന്‌ പൊളിക്കാൻ നോക്കുകയാണ്‌. ഇവരുടെ സ്വഭാവം നന്നായി അറിയാവുന്നകൊണ്ട്‌ അതിനുള്ള മുൻകരുതൽ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബി ജെ എസി നെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്

കേരളത്തിലെ സ്‌കൂളുകളും ആശുപത്രികളും ഇങ്ങനെ മാറ്റിയതാണോ സർക്കാർ ചെയ്‌ത തെറ്റ്‌?. 2040 വരെ കേരളത്തിൽ വൈദ്യുതി കട്ട്‌ ഉണ്ടാകില്ല എന്നതോ? ഈ വികസന പദ്ധതികളെ തകർക്കുക തന്നെയാണ്‌ ലക്ഷ്യം. ഇതെല്ലാം നാടിന്റെ സമ്പത്താണ്‌. ഇതിനൊപ്പം നിൽക്കുകയാണ്‌ ബിജെപിയായാലും കോൺഗ്രസ്‌ ആയാലും ചെയ്യേണ്ടത്‌. ഭീഷണിക്ക്‌ ഒരിഞ്ചുപോലും വഴങ്ങാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഫ്‌ബിയെക്കുറിച്ച്‌ ഒന്നും അറിയാത്ത ഉദ്യോഗസ്ഥരാണ്‌ ഇഡിയിലുള്ളത്. കേന്ദ്ര ധനമന്ത്രി നേരിട്ടാണ്‌ കിഫ്‌ബിയെ തകർക്കാൻ ഉദ്യോഗസ്ഥരെ ഇറക്കിയിരിക്കുന്നത്‌. ഇത്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ്‌. മുൻപ്‌ കേരളത്തിൽ വന്നപ്പോൾ നടത്തിയ പ്രസംഗവും കിഫ്‌ബിയെക്കുറിച്ചായിരുന്നു. മനീഷ്‌ എന്നൊരു വിദ്വാനെ രാജസ്ഥാനിൽനിന്ന്‌ ഇറക്കിയിട്ടുണ്ട്‌. ഝുൻഝുനു ജില്ലയിലെ ബിജെപി നേതാവ്‌ ഹരിസിങ്‌ ഗോദരയുടെ മകനാണ്‌ അദ്ദേഹം. ബിജെപിക്കുവേണ്ടി രാഷ്‌ട്രീയ ലക്ഷ്യത്തോടെ പല സംസ്ഥാനങ്ങളിലും കോൺഗ്രസ്‌ അടക്കമുള്ള രാഷ്‌ട്രീയ നേതാക്കന്മാരുടെ വീടുകളിൽ റെയ്‌ഡ്‌ നടത്തുന്നതാണ്‌ അയാളുടെ പ്രധാന പണി. രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാരിനെതിരായി കളിക്കിറക്കിയതും ഈ മനീഷിനെയാണ്‌. അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്ന്‌ സ്ഥാപിച്ചിരിക്കുകയാണ്‌.

തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ രാഷ്‌ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുകയാണ്‌ നിർമല സീതാരാമൻ. ഇ.ഡിയെ ബിജെപി ഉപയോഗിക്കുകയാണ്‌. രണ്ടുവട്ടം കിഫ്‌ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവർക്ക്‌ ചോദ്യങ്ങൾക്കുള്ള ഉത്തരമല്ല വേണ്ടത്‌. അവർക്കുവേണ്ട ഉത്തരമാണ്‌ വേണ്ടത്‌. ഭീഷണിയാണ്‌. ഒരുകാര്യം ഇഡിയോട്‌ വ്യക്തമാക്കാം. ഇവർ കേരള സർക്കാരിന്റെ ഉദ്യോഗസ്ഥരാണ്‌. ഭീഷണിപ്പെടുത്താനാണ്‌ ഉദ്ദേശമെങ്കിൽ, ഇത്‌ വടക്കേ ഇന്ത്യയിലെ കോൺഗ്രസ്‌ നേതാക്കളല്ല എന്നോർക്കണം. കേരളം ഭരിക്കുന്നത്‌ ഇടതുപക്ഷമാണ്‌. ഇവിടെ നിയമപാലനത്തിന്‌ പൊലീസ്‌ ഉണ്ട്‌. പേടിച്ചൊന്നും പിൻമാറാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

വേങ്ങര ആവര്‍ത്തിക്കുമോ; കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് വിമതനെ രംഗത്ത് ഇറക്കി ഞെട്ടിക്കാന്‍ സി പി എം

നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  നെറികെട്ട പ്രചാരണത്തിന് ഷൈലജ ടീച്ചറുടെ ചുട്ടമറുപടി | Oneindia Malayalam

  English summary
  The goal is to crush Kiffb: Thomas Isaac with harsh criticism of the Center
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X