Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന് തലവേദനയുണ്ടാക്കിയ ദുരൂഹ വ്യക്തികള്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തലവേദനയുണ്ടാക്കാന്‍ ഇതിനോടകം ഒരുപാട് പേര്‍ രംഗത്തു വന്നു കഴിഞ്ഞു. അതില്‍ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ചില ദുരൂഹ വ്യക്തികള്‍ ഉണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പല നിഗൂഡതകളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് പറഞ്ഞുതന്ന ചില മഹാന്‍മാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ ചിലര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. യുഡിഎഫിന്റെ ചില നിഗൂഡമായ നീക്കങ്ങള്‍ പറഞ്ഞു തന്നവരില്‍ മിടുക്കന്‍മാരാണ് ഇവര്‍.

Saritha

പക്ഷെ ഈ പറഞ്ഞു തന്നവരില്‍ മിക്കവരും കുറ്റവാളികള്‍ തന്നെയായിരുന്നു. സരിതാ നായര്‍ മുതല്‍ ബിജു രമേശ് വരെ എത്തിനില്‍ക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ നാളുകള്‍ മുതല്‍ തന്നെ ഇത്തരക്കാര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കരിവാരി തേച്ച ചിലരെ പരിചയപ്പെടാം...

സരിതാ നായര്‍

സരിതാ നായര്‍

സരിതാ നായരായിരുന്നു സര്‍ക്കാരിനെ വെള്ളം കുടിപിച്ച ഒരു വ്യക്തി. സോളാറിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ചെറിയ രീതിയിലൊന്നുമല്ല പഴി കേട്ടത്. ഇപ്പോഴും സരിത സര്‍ക്കാരിനെ പിന്‍തുടരുന്നു.

ബിജു രാധാകൃഷ്ണന്‍

ബിജു രാധാകൃഷ്ണന്‍

സരിതയെ പറയുമ്പോള്‍ ബിജുവിനെയും പറയണമല്ലോ. സരിതയുടെ സോളാര്‍ കമ്പനിയിലെ മാനേജിങ് ഡയറക്ടര്‍. ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി. ഇയാളുടെ കുടുംബ കാര്യങ്ങളില്‍ മുഖ്യമന്ത്രി എന്തിനു ഇടപ്പെട്ടു എന്ന ചോദ്യം ബാക്കി.

സലീംരാജ്

സലീംരാജ്

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞപ്പോള്‍. ഇയാള്‍ക്കും സരിതയുമായി ബന്ധമുണ്ടായിരുന്നു.കൂടാതെ,കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പുകേസുകളിലും ആരോപിതന്‍.

എം കെ കുരുവിള

എം കെ കുരുവിള

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുകളില്‍ സംശയം ബലപ്പെടുത്താന്‍ കാരണമായ വ്യക്തി.

തോമസ് കുരുവിള

തോമസ് കുരുവിള

ഉമ്മന്‍ചാണ്ടിയുടെ അടുത്താളായിരുന്നുവെന്ന് പറയപ്പെട്ടു. സരിതാനായരുമായി ബിസിനസ്സ് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി വാങ്ങിതരാമെന്ന് പറഞ്ഞ് പലരില്‍നിന്നും ഇയാള്‍ പണം വാങ്ങിയെന്നും ആരോപണം ഉണ്ട്.

ബിജു രമേശ്

ബിജു രമേശ്

അവസാനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കുരുക്കിട്ടു വീഴ്ത്താന്‍ ബിജു രമേശും എത്തി. പ്രമുഖ ബാറുടമയാണ് ബിജു. കെഎം മാണിക്ക് പണം നല്‍കിയെന്ന് വെളിപ്പെടുത്തി. കേരള രാഷ്ട്രീയത്തില്‍ നിലവില്‍ കോളിളക്കം സൃഷ്ടിക്കുന്ന വ്യക്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+