കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്ത് നിന്നെത്തിയവര്‍ 28 ദിവസത്തെ ഐസലേഷനില്‍ കഴിയണം, കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശത്ത് നിന്നോ അന്യ സംസ്ഥാനത്ത് നിന്നോ നാട്ടിലെത്തിയവർ 28 ദിവസം ഐസലേഷനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് കേന്ദ്രത്തിന്റെ ധനസഹായമായി 157 കോടി രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് 1663 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവര്‍ക്കെതിരെ പുതിയ പകര്‍ച്ചവ്യാധി നിയമമനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

corona

വനിതാ ജീവനക്കാരെ ജോലിക്കെത്തിക്കുന്ന കുടുംബാംഗങ്ങള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി അറി.ിച്ചു. എന്നാല# ഇവര്‍ ഇക്കാര്യം പൊലീസിനെ ബോധ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 7 ജില്ലകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉല്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകളും, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളാണ് തീവ്രബാധിത പട്ടികയില്‍ ഉള്‍പ്പെട്ടത്.

ഇന്ന് പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം നടന്നിരുന്നു. വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധന നടപടികള്‍ വിശദീകരിച്ചിട്ടുണ്ട്. വിദേശത്തെ മലയാളികള്‍ക്ക് അതതു രാജ്യങ്ങളില്‍ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.വിദേശത്ത് പോയി ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളോടെ ലഭ്യത ഉറപ്പാക്കണം. കൊവിഡ് അല്ലാത്ത കാരണം കൊണ്ട് വിദേശത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് തിരികെ കൊണ്ടു വരാനുള്ള തടസങ്ങള്‍ നീക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതായും പിണറായി വിജയന്‍ വ്യക്തമാക്കി.

English summary
The Government Has Decide 28 Days Of Isolation Came From Other State And Country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X