കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സർക്കാരിൻ്റെ പരിഗണനയിലില്ല: കെ എൻ ബാലഗോപാൽ

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ധനവില വർധിക്കുമ്പോഴും സംസ്ഥാന നികുതി കേരളം ലഘൂകരിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നികുതി കുറയ്ക്കുന്നത് കൊവിഡ് പ്രതിസന്ധിക്കാലത്ത് സംസ്ഥാനത്തെ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കും.നികുതി അധികാരങ്ങൾ കവരാനുള്ള കേന്ദ്രത്തിന്‍റെ നീക്കങ്ങളെ സംസ്ഥാനം ഒറ്റക്കെട്ടായി ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

പെട്രോൾ - ഡീസൽ വില വർധനയെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളെ അംഗീകരിക്കാനാകില്ല.ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു.നികുതി അധികാരങ്ങൾ കവരാനുള്ള കേന്ദ്രത്തിന്‍റെ നീക്കങ്ങളെ സംസ്ഥാനം ഒറ്റക്കെട്ടായി ചെറുക്കും - ബാലഗോപാൽ പറഞ്ഞു.

knbalagopal

അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്.സാമ്പത്തികരംഗം സജീവമാക്കാനാണ് ശ്രമമെന്നും ധനമന്ത്രി പറഞ്ഞു.എന്നാൽ, ബജറ്റിൽ സാർവ്വത്രിക വാക്സിനേഷനാണ് പരിഗണന നൽകിയത്.കൊവിഡ് സാഹചര്യത്തിൽ പതിനാല് ലക്ഷം പ്രവാസികൾ കേരളത്തിൽ തിരിച്ചെത്തിയതായും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

കൊവിഡ് സാഹചര്യം കൂടി വന്നതോടെ സംസ്ഥാനത്തെ എല്ലാവരും മുണ്ട് മുറുക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്.പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യം നിലവിൽ സർക്കാരിൻ്റെ സജീവ പരിഗണനയിലില്ല.നികുതി അടക്കാൻ ജനങ്ങൾ മടിക്കുന്നത് സാമ്പത്തികരംഗത്തെ തകർക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
AIIMS warns of impending third wave

English summary
The government is not considering raising the pension age: KN Balagopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X