Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞാല്‍..?

ദില്ലി: 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പമ്പയ്ക്ക് മുകളിലേക്ക് പ്രവേശിക്കാന്‍ പാടില്ലെന്നാണ് ആചാരം. എന്നാല്‍, ഈ ആചാരം മാറ്റി കുറിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് കുറേ കാലങ്ങളായി. ഒടുവില്‍ ഈ വിഷയം സുപ്രീംകോടതിയുടെ കൈകളിലുമെത്തി. ആചാരങ്ങള്‍ ലംഘിച്ച് പല സ്ത്രീകളും ഇതിനോടകം മല കയറി കഴിഞ്ഞു. അതോടെയാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിഷയം പൊതുവിഷയമായി മാറിയത്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ് നിലപാട് മാറ്റുകയാണ്. ശബരിമല സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതേസമയം, നിലവിലെ ആചാരത്തിന് വിപരീതമായി ഒരു മാറ്റവും വരുത്താന്‍ സാധിക്കില്ലെന്ന നിലപാടാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

13479588773

സര്‍ക്കാരിന്റെ പുതിയ തീരുമാനം സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സ്ത്രീകള്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയാണ് പരിഗണിക്കാന്‍ പോകുന്നത്.

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും യുഡിഎഫ് പറയുന്നു. സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കുന്നതുമൂലം ആചാരത്തിന് ഒരു കോട്ടവും തട്ടില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+