Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ്പബാധിതരുടെ ചികിത്സാ ചെലവ് സർക്കാർ നൽകും

തിരുവനന്തപുരം: നിപ്പ ബാധിച്ചവരുടെ ചികിത്സാ ചെലവ് ബന്ധപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ തിരിച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിപ്പയെ വിലയിരുത്താൻ ചേർന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയാകയായിരുന്നു അദ്ദേഹം.

കളക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പണം നൽകുക. നിപ്പ ബാധിത മേഖലകളിൽ നിന്ന് മാറ്റിതാമസിപ്പിച്ചവർക്ക് സൗജന്യ റേഷൻ കിറ്റ് നൽകും. കോഴിക്കോട് ജില്ലയിൽ 2400 കുടുംബങ്ങൾക്കും മലപ്പുറം ജില്ലയിൽ 150 കുടുംബങ്ങൾക്കുമാണ് റേഷൻ കിറ്റ് നൽകുക. കുറുവ അരി, പഞ്ചസാര, ചെറുപയർ, ഉപ്പ്, തുവരപരിപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ചായപ്പൊടി തുടങ്ങിയവ കിറ്റിലുണ്ടാവും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പൊതുചടങ്ങുകൾ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

money


നിപ്പ വൈറസിന് ഒറ്റ സ്രോതസ് മാത്രമേയുള്ളൂവെന്നും ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ്പയ്ക്കെതിരെയുള്ള മുൻകരുതൽ ജൂൺ അവസാനം വരെ തുടരും.വൈറസ് ബാധ സംബന്ധിച്ച് വല്ലാത്ത ആശങ്ക വേണ്ട. അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കണം. അതേസമയം സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചരണം നിർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ ശുചീകരണപ്രവർത്തനങ്ങൾ ശക്തമാക്കും.

നിപ്പയ്ക്കതിരെ സ്വീകരിച്ച നടപടികളിൽ പ്രതിപക്ഷം പൂർണമായി യോജിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ എല്ലാവരുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തിത് നല്ല നിലപാടാണ്. ശുചീകരണപ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ, എം.എൽ.എമാരായ ഇ.പി.ജയരാജൻ, എ.പ്രദീപ്കുമാർ, കെ.കൃഷ്ണൻകുട്ടി, സി.കെ.നാണു, എം.കെ.മുനീർ, പാറയ്ക്കൽ അബ്ദുള്ള, മോൻസ് ജോസഫ്, പി.സി.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Recommended Video

cmsvideo
    നിപ വരാതിരിക്കാൻ ഈ കാര്യങ്ങൾ സൂക്ഷിക്കുക | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+