സ്‌കൂളുകള്‍ അടച്ചു പൂട്ടാതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതു തടയാന്‍ പദ്ധതി തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളെ സംരക്ഷിക്കാന്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെ ഇ ആര്‍) ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. പൊതു വിദ്യാലയങ്ങള്‍ അടച്ചു പൂട്ടാതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
അടച്ചു പൂട്ടാന്‍ സാധ്യതയുളള സ്‌കൂളുകള്‍ തിരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ അഞ്ച് ഘട്ടങ്ങളായാണ് നടപ്പിലാക്കാനാണ് പദ്ധതി. കോഴിക്കോട്ടെ മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ഒരു പൊതുവിദ്യാലയവും അടച്ചു പൂട്ടരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നകാര്യം കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും സ്‌കൂള്‍ ഏറ്റെടുക്കാന്‍ ധനവകുപ്പിന്റെ അനുമതി വേണമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച്ച ത്തെ മന്തിസഭായോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമാവും.












Click it and Unblock the Notifications