''എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയിലേക്ക് ഗവര്‍ണര്‍ എത്തി'', നാടിനെ ആക്ഷേപിക്കുന്നുവെന്ന് മുഖ്യമന്ത്രി
കൊട്ടാരക്കര: ഗവർണർ - സർക്കാർ പോര് രൂക്ഷമാകുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും വിളിച്ച് പറയുന്ന നിലയിലേക്ക് ഗവർണർ എത്തിയിരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനിടെ കൊട്ടാരക്കരയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
''ഗവര്‍ണര്‍ അസാധാരണമായ നടപടികളാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഗവര്‍ണര്‍ ആളുകള്‍ക്ക് നേരെ ചാടിക്കയറിയിട്ടുണ്ടോ? പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഒരു ഗവര്‍ണര്‍ രാജ്യത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?'' എന്നും മുഖ്യമന്ത്രി ചോദിച്ചു. ''ക്രിമിനല്‍സ്, ബ്ലഡി, റാസ്‌കല്‍സ് എന്നൊക്കെ ഉളള മോശം വാക്കുകള്‍ ആണ് ആ ചെറുപ്പക്കാരായ കുട്ടികളെ വിശേഷിപ്പിക്കുന്നത്. ഇതാണോ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ചെയ്യേണ്ടത്?''.

''ഗവര്‍ണര്‍ സ്ഥാനം എന്നത് ആദ്യമായിട്ടുണ്ടായതല്ല. എന്തും വിളിച്ച് പറയാവുന്ന മാനസികാവസ്ഥയിലേക്ക് ഗവര്‍ണര്‍ എത്തിയിരിക്കുന്നു. വ്യക്തിപരമായി ആളുകളെ ആക്ഷേപിക്കുന്നത് മാത്രമല്ല ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. ബ്ലഡി കണ്ണൂര്‍ എന്ന് പറയുന്ന നില ഏതെങ്കിലും ഭരണാധികാരി ചെയ്യുന്നതാണോ. കേന്ദ്ര സര്‍ക്കാര്‍ തന്നെ ശക്തമായി കാര്യങ്ങള്‍ പരിശോധിക്കണം'', മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
''ഗവർണർ നടത്തുന്നത് കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണ്. പ്രകോപനപരമായ കാര്യങ്ങളാണ് ആരിഫ് മൊഹമ്മദ് ഖാൻ ചെയ്യുന്നത്. എന്തൊക്കെയോ വിളിച്ചുപറയുന്നു. ഗവർണറാണെന്ന കാര്യംതന്നെ പലപ്പോഴും മറക്കുകയാണ്. ഗവർണറുടെ നടപടികൾ രാജ്യംതന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലെത്തി. സെനറ്റിലേക്ക് ആളെ നാമനിർദേശം ചെയ്യുമ്പോൾ സർവകലാശാലയിൽനിന്ന് പാനൽ വാങ്ങി അതിൽനിന്ന് നിയമിക്കുക എന്നതാണ് ചാൻസലർമാർ സ്വീകരിക്കേണ്ട നിലപാട്.
സർവകലാശാല നൽകാത്ത പേരുകൾ എവിടെനിന്നാണ് ചാൻസലർക്ക് കിട്ടുന്നത്. പാനലിൽ വിവേചനാധികാരം ഉപയോഗിക്കുന്നത് മനസ്സിലാക്കാം. എന്നാൽ, പാനലിലില്ലാത്ത പേരുകൾ ഏത് കേന്ദ്രമാണ് നൽകിയത്. ആർഎസ്‌എസിൽനിന്ന് കിട്ടിയ നിർദേശത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മാധ്യമങ്ങൾതന്നെ മുമ്പ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഗവർണർ ജനപ്രതിനിധിയും മന്ത്രിയുമായിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ ഒരാൾ എങ്ങനെയാണ് പ്രതിഷേധിക്കുന്നവരെ ക്രിമിനൽസ് എന്ന് വിളിക്കുക. വിവേകമില്ലാത്ത നടപടിയാണിത്. ഇന്നേവരെ ഏതെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അയാൾക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ അങ്ങോട്ട് പാഞ്ഞടുത്ത് നേരിടാൻ പോയിട്ടുണ്ടോ? എന്താണ് അതിന്റെ അർഥം. അദ്ദേഹത്തിന്റെ പ്രകടനംകണ്ട ഏതൊരാളും എന്താണ് പറ്റിയതെന്ന് ആലോചിക്കും.
ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാകുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിച്ചത്. ഞങ്ങൾക്കുനേരെയും പലരും കരിങ്കൊടി വീശിയിരുന്നു. മറ്റുള്ളവർക്ക് നേരെ കൈവീശിയതുപോലെ കരിങ്കൊടിയുമായി വന്നവർക്ക് നേരെയും ഞാൻ കൈവീശി. അവരെ ചീത്ത പറയാൻ പോയില്ല. പ്രതിഷേധം അക്രമമാവരുതെന്ന് മാത്രമാണ് പറഞ്ഞത്. അത്തരം സാഹചര്യമുണ്ടായാൽ പൊലീസ് ഇടപെടും, പിന്നീട് വിലപിച്ചിട്ട് കാര്യമില്ലെന്നാണ് പറഞ്ഞത്''.
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications