ഗവർണറുടെ അതിരുവിട്ട നീക്കം സർക്കാരിനെ അട്ടിമറിക്കാന്‍: രൂക്ഷ വിമർശനവുമായി ഐഎന്‍എല്‍
കോഴിക്കോട്: ഗവർണറുടെ അതിരുവിട്ട നീക്കം സർക്കാരിനെ അട്ടിമറിക്കാനാണെന്ന് ഐ എൻ എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ. കോഴിക്കോട്: പിണറായി സർക്കാരിനെ അട്ടിമറിക്കാനും അതുവഴി സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിച്ച് കേന്ദ്ര ഇടപെടലിന് വഴിയൊരുക്കാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്വട്ടേഷൻ എടുത്തതിെൻറ തെളിവായി വേണം അദ്ദേഹത്തിെൻറ അതിരുവിട്ടുള്ള പെരുമാറ്റത്തെ കാണാനെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
തനിക്കെതിരെ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ ബാനറുകൾ ഉയർന്നപ്പോഴേക്കും സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകർന്നുവെന്ന നിലയിൽ ആേക്രാശിക്കുന്നതിെൻറ പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഇടയ്ക്കിടെ അദ്ദേഹം ഡൽഹിയിലേക്ക് പറക്കുന്നത് ആർ എസ് എസ് മേലാളന്മാരിൽനിന്ന് ഉപദേശം തേടാനാണ്. സാമ്പത്തിക അടിയന്തരാവസ്ഥയെ കുറിച്ചാണ് ഇതുവരെ പറഞ്ഞുനടന്നത്.

ജനാധിപത്യ മാർഗത്തിലൂടെ കേരളത്തെ ഒരിക്കലും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സാധ്യമല്ലെന്ന് മനസ്സിലാക്കിയ ഹിന്ദുത്വ നേതൃത്വം ആരിഫ് ഖാനെ കോടാലിപ്പിടിയായി ഉപയോഗിക്കാൻ തീരുമാനിച്ചതോടെ ബി.ജെ.പിയുടെ കേരള നേതൃത്വം ഗവർണർ ഏറ്റെടുത്തിരിക്കയാണ്. എൽ.ഡി.എഫ് സർക്കാരിനെതിരായ ഏത് നീക്കത്തിനും അദ്ദേഹത്തിന് കോൺഗ്രസിെൻറയും ഒരു വിഭാഗം മാധ്യമങ്ങളുടെയും പിന്തുണയും ഒത്താശയുമുണ്ട്. ജനാധിപത്യവിശ്വാസികൾ ജാഗരൂകരായിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യ സർക്കാരിനെയും നിയമ വാഴ്ചയെയും വെല്ലുവിളിച്ചുകൊണ്ട് കോഴിക്കോട് മാനാഞ്ചിറയിലും മിഠായി തെരുവിലുമിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നാടകങ്ങൾ ഞെട്ടിപ്പിക്കുന്നതും കടുത്ത ധിക്കാരവുമാണ്. സർക്കാരിനെയും തനിക്കെതിരെ പ്രതിഷേധിക്കുന്ന എസ് എഫ് ഐ യും വെല്ലുവിളിക്കാൻ ആരിഫ് ഖാൻ തെരഞ്ഞെടുത്ത രീതി കവലച്ചട്ടമ്പിയുടെതായിപ്പോയി. വ്യക്തമായ േപ്രാട്ടോകോൾ ലംഘനത്തിനിടയിൽ അദ്ദേഹത്തിെൻറ സുരക്ഷ ആർ എസ് എസുകാരാണ് ഏറ്റെടുത്തതെന്ന് മിഠായി തെരുവിൽ കേട്ട മുദ്യാവാക്യത്തിൽനിന്ന് മനസ്സിലാക്കാം.
സംസ്ഥാനത്ത് കലാപന്തരീക്ഷം സൃഷ്ടിച്ച് കേന്ദ്ര ഇടപെടലിന് വഴിയൊരുക്കാനും പിണറായി സർക്കാരിനെ അട്ടിമറിക്കാനുമുള്ള ക്വട്ടേഷനെടുത്ത ആരിഫ് ഖാനിൽനിന്ന് ഇനിയും പലതും കാണേണ്ടിവന്നേക്കാം. ജനാധിപത്യ മാർഗത്തിലൂടെ കേരളത്തെ ഒരിക്കലും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സാധ്യമല്ലെന്ന് മനസ്സിലാക്കിയ ഹിന്ദുത്വ നേതൃത്വം ഗവർണറെ കോടാലിപ്പിടിയായി ഉപയോഗിക്കാൻ തീരുമാനിച്ചതോടെ ബി.ജെ.പിയുടെ കേരളനേതൃത്വം ഏറ്റെടുത്ത ആവേശത്തിലാണ് ആരിഫ് ഖാൻ. ഗവർണർ പദവിയുടെ അന്തസ്സ് പിച്ചിച്ചിന്തിയ, ഈ ജനാധിപത്യ അപചയത്തിനെതിരെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications