Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് വീണ്ടും ആഗോള 'പ്രശസ്തന്‍'!! കൂട്ടത്തില്‍ അമ്മയും ഫേമസ് ആയി... എന്തൊരു നാണംകെട്ട പ്രശസ്തി

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി ആക്രമിച്ച്, അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വാര്‍ത്ത കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല. ലോകമെങ്ങും ഉള്ള മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് ശേഷം, കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴും അങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങള്‍.

പതിവ് പോലെ ലോക മാധ്യമങ്ങള്‍ അക്കാര്യം മറന്നു. കേസില്‍ പുതിയതോ ഞെട്ടിപ്പിക്കുന്നതോ ആയ വഴിത്തിരിവുകള്‍ ഒന്നു പിന്നീട് ഉണ്ടായതും ഇല്ല. എന്നാല്‍ ഇപ്പോള്‍ ദീലിപ് വീണ്ടും ആഗോള മാധ്യമങ്ങളില്‍ വാര്‍ത്താവുകയാണ്.

അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും ആണ് ഇപ്പോള്‍ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരസംഘടനയായ അമ്മയും ഇതുവഴി വാര്‍ത്തയില്‍ ഇടം നേടി.

Guardian Dileep

'ഔട്ട്‌ക്രൈ ആസ് ഇന്ത്യന്‍ ഫിലിം ബോജി റി അഡ്മിറ്റ് ആക്ടര്‍ അക്യൂസ്ഡ് ഓഫ് കിഡ്‌നാപ്പ് പ്ലോട്ട്' എന്ന തലക്കെട്ടില്‍ പ്രാധാന്യത്തോടെ ആണ് ഗാര്‍ഡിയന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവും അതില്‍ ദിലീപിനുള്ള പങ്ക് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നതും എല്ലാം വാര്‍ത്തയില്‍ വിശദമാക്കുന്നുണ്ട്.

Recommended Video

cmsvideo
    സോഷ്യല്‍ മീഡിയയുടെ വിചാരണ തുടരുന്നു | Oneindia Malayalam

    ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ ചൊല്ലി ഉണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങളും വാര്‍ത്തയില്‍ ഉണ്ട്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെയുള്ളവരുടെ രാജിയും അതിന ശേഷം മൂന്ന് നടിമാര്‍ ചേര്‍ന്ന് നല്‍കിയ കത്തിന്റെ വിവരങ്ങളും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു. നടി പത്മപ്രിയയുടെ പ്രതികരണവും അവര്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+