കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ മാത്രമല്ല... കേരളത്തിലെ വെബ്സൈറ്റുകള്‍ കൂട്ടത്തോടെ ആക്രമിച്ചു

  • By ബിനു ഫൽഗുനൻ
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് തുറന്നാല്‍ ഇപ്പോള്‍ കാണുക പാകിസ്താന്‍ സിന്ദാബാദ് എന്ന വാചകമാണ്. 'ഐവോറിയന്‍ ഹാക്‌സര്‍ ഈസ് ദ ബെസ്റ്റ്- ഹാക്ക്ഡ് ബൈ എസ്@എന്‍ടി3ടി3' എന്നാണ് ഇതിന് മുകളില്‍ എഴുതിയിരിയ്ക്കുന്നത്. ഏറ്റവും താഴെ ഒരു ഫേസ്ബുക്ക് അക്കൗണ്ടിലേക്കുള്ള ലിങ്കും കൊടുത്തിട്ടുണ്ട്.

ആ ലിങ്കില്‍ പരിശോധിച്ചാല്‍ അബില്‍ ഡി അബില്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേയ്ക്കാണ് എത്തുക. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളാണ് അധികവും ഉപയോഗിച്ചിരിയ്ക്കുന്നത്.

കേരള സര്‍ക്കാരിന്റെ നിരവധി സൈറ്റുകളും, പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വെബ്‌സൈറ്റും അടക്കം നിരവധി വെബ്‌സൈറ്റുകളാണ് ഇവര്‍ ഹാക്ക് ചെയ്തിട്ടുള്ളത്.

മലയാളിയാണോ?

മലയാളിയാണോ?

കേരളത്തില്‍ നിന്നുള്ള ഒരാള്‍ തന്നെയാണോ ഈ ഹാക്കിംഗിന് പിറകില്‍. അല്ലെങ്കില്‍ പിന്നെ ഇത്രയധികം കേരളത്തില്‍ നിന്നുള്ള സൈറ്റുകള്‍ തിരഞ്ഞ് പിടിച്ച് ഹാക്ക് ചെയ്തു?

അടൂരിനോട് എന്താ പ്രശ്‌നം

അടൂരിനോട് എന്താ പ്രശ്‌നം

ഒരു പാകിസ്താനി ഹാക്കര്‍ക്ക് സിനിമ സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണനോട് എന്തെങ്കിലും പ്‌റ്‌സനം ഉണ്ടാകാന്‍ സാധ്യതയുണ്ടോ?

എന്‍ഡോസള്‍ഫാന്‍ ഇരുകളുടെ സൈറ്റും

എന്‍ഡോസള്‍ഫാന്‍ ഇരുകളുടെ സൈറ്റും

എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ വെബ്‌സൈറ്റും ഇവര്‍ ഹാക്ക് ചെയ്തിട്ടുണ്ട്.

എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയും ജലവിതരണവും

എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയും ജലവിതരണവും

കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേയും ഇറിഗേഷന്‍ വകുപ്പിന്റേയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ട ഇവര്‍ക്കെന്ത് കിട്ടാനാ?

ബീവറേജസും

ബീവറേജസും

കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ ഈ സൈറ്റ് ബാക്ക് ചെയ്തതായി ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു.

റോഡ്‌സുരക്ഷ

റോഡ്‌സുരക്ഷ

സര്‍ക്കാരിന്റെ റോഡ് സുരക്ഷ സംബന്ധിച്ച വെബ്‌സൈറ്റും ഹാക്ക് ചെയ്യപ്പെട്ട നിലയില്‍ ആണ്.

സാക്ഷരതാമിഷനും കേരള സിറാമിക്‌സും

സാക്ഷരതാമിഷനും കേരള സിറാമിക്‌സും

കേരള സാക്ഷരതാമിഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി ഇവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഈ സൈറ്റിന് ഇപ്പോള്‍ കുഴപ്പമൊന്നും ഇല്ല. പക്ഷേ കേരള സിറാമിക്‌സിന്റെ സൈറ്റ് തുറന്നാല്‍ പാകിസ്താന്‍ സിന്ദാബാദ് എന്നാണ് കാണുക.

ഐവറി കോസ്റ്റ്

എട്ട് മണിയ്ക്കൂര്‍ മുമ്പ് ഈ ഫേസ്ബുക്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്തത് ഐവറി കോസ്റ്റില്‍ നിന്നാണ്. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരമാണ് അപ്പോള്‍ അപ്‌ഡേറ്റ് ചെയ്തിരിയ്ക്കുന്നത്.

ഹാക്ക് ചെയ്ത സൈറ്റുകള്‍

ഹാക്ക് ചെയ്ത സൈറ്റുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാണത്.

English summary
The hackers who cracked so Kochi Metro's website hacked so many Kerala websites including government websites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X