Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താലിന് കടിഞ്ഞാണ്‍, നിയന്ത്രണ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിലവില്‍ വരും. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ജീവനും സ്വത്തിനുമുള്ള നാശത്തിന് നഷ്ടപരിഹാരമെന്ന നിലയ്ക്ക് നിശ്ചിത തുക മുന്‍കൂറായി കെട്ടിവയ്ക്കണം എന്നതുള്‍പ്പെടെയുള്ള സുപ്രധാന വ്യവസ്തകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 30 ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.

മൂന്നുദിവസത്തെ മുന്‍കൂര്‍ നോട്ടിസ് ഇല്ലാതെ ഹര്‍ത്താല്‍ നടത്തരുത്. ജനങ്ങളെയും സ്ഥാപനങ്ങളെയും ്മാധ്യമങ്ങളെയും മൂന്നുദിവസം മുന്‍പേ ഹര്‍ത്താല്‍ അറിയിക്കണം. ഹര്‍ത്താലിന്റെ പേരില്‍ രാവിലെ ആറിന് മുമ്പും വൈ കിട്ട് ആറിന് ശേഷവും കടകളുടെയും മറ്റു പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പാടുള്ളതല്ല. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഹര്‍ത്താല്‍ നിയന്ത്രണ നിയമത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്.

ഹര്‍ത്താല്‍ മൂന്നുദിവസം മുന്‍പ് അറിയിക്കണം

ഹര്‍ത്താല്‍ മൂന്നുദിവസം മുന്‍പ് അറിയിക്കണം

മൂന്നുദിവസത്തെ മുന്‍കൂര്‍ നോട്ടിസ് ഇല്ലാതെ ഹര്‍ത്താല്‍ നടത്തരുത്. ജനങ്ങളെയും സ്ഥാപനങ്ങളെയും ്മാധ്യമങ്ങളെയും മൂന്നുദിവസം മുന്‍പേ ഹര്‍ത്താല്‍ അറിയിക്കണം. ഹര്‍ത്താലിന്റെ പേരില്‍ രാവിലെ ആറിന് മുമ്പും വൈ കിട്ട് ആറിന് ശേഷവും കടകളുടെയും മറ്റു പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പാടുള്ളതല്ല. എന്നാല്‍ ട്രേഡ് യുണിയനുകളും മറ്റു സര്‍വ്വീസ് സംഘടനകളും സമരത്തിലും നടത്തുന്ന ഹര്‍ത്താല്‍ ഈ നിയമത്തിന് ബാധകമല്ല.

ഹര്‍ത്താല്‍ നിയമ ശിക്ഷ

ഹര്‍ത്താല്‍ നിയമ ശിക്ഷ

ഹര്‍ത്താല്‍ ദിനത്തില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ,വാഹനയാത്ര തടസ്സപ്പെടുത്തുകയോ, ജോലിക്കു ഹാജരാകുന്നവരെ തടയുകയോ ചെയ്താല്‍ ആറുമാസം വരെ തടവോ 10,0000 രൂപ വരെ പിഴയോ ശിക്ഷ ലഭിക്കും.

മിന്നല്‍ ഹര്‍ത്താല്‍

മിന്നല്‍ ഹര്‍ത്താല്‍

മിന്നല്‍ ഹര്‍ത്താ ല്‍ പാടില്ല എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. വിദ്യാഭ്യാസ സ്ഥാപനങ്ങളോ,പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളോ തടസ്സപ്പെടുത്താന്‍ പാടില്ല.

ക്രമസമാധാനം

ക്രമസമാധാനം

ജീവനും സ്വത്തിനും ഭീഷണിയോ അപകടമോ നാശനഷ്ടമോ ഉണ്ടാവാന്‍ പാടുള്ളതല്ല. ക്രമസമാധാനത്തെയും ബാധിക്കാന്‍ പാടുള്ളതല്ല. വ്യക്തികള്‍ക്കു സംരക്ഷണം പോലിസും മറ്റു ഏജന്‍സികളും നല്‍കണം.

ഉദ്യോഗസ്ഥരുടെ വീഴ്ച

ഉദ്യോഗസ്ഥരുടെ വീഴ്ച

ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപവരെ പിഴ ലഭിക്കാം. ഹര്‍ത്താല്‍ മുന്‍കൂര്‍ നല്‍കിയാലും പ്രത്യേക സാഹചര്യത്തില്‍ അതു നിരോധിക്കാനുള്ള അധികാരം സര്‍ക്കാരിന് കരട് ബില്‍ നല്‍കിയിട്ടുണ്ട്.

ഹര്‍ത്താല്‍ നിരോധിക്കുന്നത്

ഹര്‍ത്താല്‍ നിരോധിക്കുന്നത്

ആശുപത്രികള്‍,മരുന്നുകടകള്‍,ആംബുലന്‍സ്,ജലവിതരണം,ആഹാര വിതരണം, മീന്‍,ഗതാഗതം,ഇന്ധന വിതരണം,സര്‍ക്കാര്‍ വിഞ്ജാപനം എന്നിവ തടസ്സപ്പെടുത്തിയാല്‍ ഹര്‍ത്താല്‍ നിരോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+