കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡിയുടേത് കള്ള തെളിവുകൾ സൃഷ്ടിക്കൽ,സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞു;ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രിക്കെതിരെ കള്ള തെളിവുകൾ ഉണ്ടാക്കി കേസെടുക്കാൻ ഇഡി ശ്രമിച്ചുവെന്ന സത്യം ഹൈക്കോടതിയും തിരിച്ചറിഞ്ഞുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ.ക്രൈം ബ്രാഞ്ച് അല്ല വിചാരണക്കോടതിയാണ് ഈ കള്ള തെളിവുകൾ പരിശോധിക്കേണ്ടതെന്ന നിഗമനത്തോടെയാണ് ഹൈക്കോടതി ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയത്.ബിജെപിക്കോ യുഡിഎഫിനോ ആഹ്ലാദിക്കാൻ അധികമൊന്നും ഇക്കാര്യത്തിൽ ഇല്ലെന്നും ജയരാജൻ പറഞ്ഞു.

mv jayarajan

ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങൾ മാത്രമല്ല മറ്റു വല്ല വിവരങ്ങളും ഇനി കണ്ടെത്തിയാൽ അതും വിചാരണക്കോടതിയിൽ സമർപ്പിക്കാൻ സർക്കാരിനും ക്രൈം ബ്രാഞ്ചിനും ഹൈക്കോടതി അനുമതി നൽകി.അതുകൂടി പരിഗണിച്ചായിരിക്കണം വിചാരണക്കോടതി കേസ് തീർപ്പാക്കേണ്ടത്.ഇതിനർത്ഥം ഇ.ഡി കള്ളത്തെളിവുകൾ ഉണ്ടാക്കാൻ പരിശ്രമിച്ചുവെന്ന സത്യം കണ്ടെത്താൻ അന്വേഷണം നടത്തിയത് ശരിയാണെന്നാണ്.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

കേസിൽ കക്ഷികളല്ലാത്ത ഉന്നത നേതാക്കളെപ്പറ്റി കിട്ടിയ പരാതികൾ തെളിവുകളും രേഖകളും എന്ന മട്ടിൽ ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കിയ ഇ.ഡിയുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.അത്തരമൊരു വിമർശനം സംസ്ഥാന സർക്കാരിനെപ്പറ്റി നടത്തിയിട്ടുമില്ല.

മുഖ്യമന്ത്രിയെ വേട്ടയാടാൻ ശ്രമിക്കുന്ന കഴുകന്മാർ കുരുടൻ ആനയെ കാണും പോലെ കോടതിവിധിയെ കുറിച്ച് വിലയിരുത്തുന്നത് സ്വാഭാവികം.എന്തായാലും ഒരു കാര്യം വ്യക്തം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വികസനം മുടക്കാനും അതിന് കീഴടങ്ങാത്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്പീക്കറേയും കള്ളക്കേസിൽ കുടുക്കാനും ശ്രമം നടന്നുവെന്ന് ജനങ്ങൾക്ക് മാത്രമല്ല ജുഡീഷ്യറിക്കും ബോധ്യമായിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

ഇഞ്ചികൃഷി വരുമാനവും പരിശോധിക്കും; ഷാജിയ്ക്ക് കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്... വീണ്ടും ചോദ്യം ചെയ്യുംഇഞ്ചികൃഷി വരുമാനവും പരിശോധിക്കും; ഷാജിയ്ക്ക് കുരുക്ക് മുറുക്കാന്‍ വിജിലന്‍സ്... വീണ്ടും ചോദ്യം ചെയ്യും

രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍:പിആർ സേവനത്തിനുള്ള പ്രതിഫലമെന്നും മുല്ലപ്പള്ളിരാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍:പിആർ സേവനത്തിനുള്ള പ്രതിഫലമെന്നും മുല്ലപ്പള്ളി

കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.

Recommended Video

cmsvideo
John Brittas and V Sivadasan will be the cpm candidates for rajya sabha election | Oneindia Malayalam

English summary
The High Court also recognized the truth of ED's fabrication of false evidence against CM Says MV Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X