കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം വെളുപ്പില്‍ കേസ്: ഇബ്രാഹിം കുഞ്ഞിന് കനത്ത തിരിച്ചടി; അന്വേഷണം തുടരാന്‍ നിര്‍ദേശം

Google Oneindia Malayalam News

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കാടതി. കേസന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സിന് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചിരുന്ന സമയത്ത് ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലുള്ള മാധ്യമ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ പത്ത് കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. കളമശേരി സ്വദേശിയായ ജി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. പാലാരിവട്ടം പാലം നിര്‍മ്മാണം അഴിമതിയില്‍ നിന്നും ലഭിച്ചതാണ് ഈ തുകയെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം.

vk

Recommended Video

cmsvideo
Germany's TB vaccine trial is success | Oneindia Malayalam

ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഗിരീഷ് ബാബു ആവശ്യപ്പെടുന്നു. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ രണ്ട് മാസം മുമ്പ് ഇന്‍ഫോഴ്‌സ്‌മെന്റ് കേസേറ്റെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് കള്ളപ്പണമല്ലെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ വാദിക്കുകയും അ്‌ദ്ദേഹത്തിന്റെ വസ്തുവകകള്‍ ഉള്‍പ്പെടെ പരിശോധിച്ച കോടതി കേസില്‍ വിശദമായ അന്വേഷണം നിര്‍ദേശിച്ച് ഹരജി തീര്‍പ്പാക്കുകയായിരുന്നു.

എന്നാല്‍ ഇതിനിടെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വികെ ഇബ്രാഹിംകുഞ്ഞ് തനിക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന കാണിച്ച ഗീരീഷ് കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാവണണെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. ഇബ്രാഹിംകുഞ്ഞ് വീട്ടിലേക്ക് വരുത്തിയായിരുന്നു പണം വാഗ്ദാനം ചെയ്തത്. സംഭവത്തില്‍ വിജിലന്‍സ് കേസെടുക്കുകയും ഗിരീഷിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കശ്മീരിലെ ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം, 3 സൈനികര്‍ക്ക് വീരമൃത്യുകശ്മീരിലെ ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം, 3 സൈനികര്‍ക്ക് വീരമൃത്യു

രാജസ്ഥാന്‍ പ്രതിസന്ധി അവസാനിക്കുമ്പോള്‍; ഇവര്‍ കോണ്‍ഗ്രസിന്റെ മുഖങ്ങള്‍;രാഹുല്‍ നേതൃത്വത്തിലേക്ക്?രാജസ്ഥാന്‍ പ്രതിസന്ധി അവസാനിക്കുമ്പോള്‍; ഇവര്‍ കോണ്‍ഗ്രസിന്റെ മുഖങ്ങള്‍;രാഹുല്‍ നേതൃത്വത്തിലേക്ക്?

ഗുജറാത്തില്‍ കോണ്‍ഗ്രസ് യുഗമെത്തും, 3 മാസത്തിനുള്ളില്‍, പട്ടേല്‍ വോട്ടിന് ഇളക്കം, ഹര്‍ദിക്കിന് ചിരി!ഗുജറാത്തില്‍ കോണ്‍ഗ്രസ് യുഗമെത്തും, 3 മാസത്തിനുള്ളില്‍, പട്ടേല്‍ വോട്ടിന് ഇളക്കം, ഹര്‍ദിക്കിന് ചിരി!

English summary
The High Court Confirmed that the probe into money laundering case against former Minister VK Ibrahim Kunju will continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X