കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവമോര്‍ച്ചക്കാര്‍ തകര്‍ത്ത ഹോട്ടല്‍ വൈകീട്ട് തന്നെ തുറന്നു

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: അനാശാസ്യത്തിന് സൗകര്യമൊരുക്കുന്നു എന്നാരോപിച്ച് യുവമോര്‍ച്ച് പ്രവര്‍ത്തകര്‍ തകര്‍ത്ത കോഴിക്കോടടെ റസ്‌റ്റോറന്റ് മണിക്കൂറുകള്‍ക്കം വീണ്ടും തുറന്നു. കോഴിക്കോട് പിടി ഉഷ റോഡിലെ ഡൗണ്‍ടൗണ്‍ കഫേ ആയിരുന്നു ഒക്ടോബര്‍ 23 ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത്. റസ്റ്റോറന്‍റ് വീണ്ടും തുറന്നപ്പോള്‍ പതിവിലേറെ തിരക്കും ഉണ്ടായി.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ജയ്ഹിന്ദ് ചാനലാണ് എക്‌സ്‌ക്ലൂസീവ് വാര്‍ത്ത എന്ന രീതിയില്‍ റസ്‌റ്റോറന്റില്‍ അനാശാസ്യം നടക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത പുറത്തുവിട്ടത്. ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിടപെഴകുന്ന ദൃശ്യങ്ങള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട്.

ജയ്ഹിന്ദില്‍ വാര്‍ത്ത പുറത്ത് വന്ന ഉടന്‍ തന്നെ യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേരടങ്ങുന്ന സംഘം റസ്റ്റോറന്റ് അടിച്ച തകര്‍ക്കുകയായിരുന്നു. വാര്‍ത്താ ചാനലുകളേയും മറ്റ് മാധ്യമങ്ങളേയും വിവരം അറിയിച്ചുകൊണ്ടായിരുന്നു യുമോര്‍ച്ചയുടെ അക്രമം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് റസ്‌റ്റോറന്റ് ഉടമകള്‍ക്ക് സംഭവിച്ചത്.

Down Town Hotel 1

ഉച്ചക്ക് 12 മണിയോടെയാണ് യുവമോര്‍ച്ച ആക്രമണം നടന്നത്. എന്നാല്‍ വാകീട്ട് ആറരയോടെ റസ്‌റ്റോറന്റ് വീണ്ടും തുറന്നു. ഇക്കാര്യം ഡൗണ്‍ടൗണ്‍ കഫേ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തു. സംഭവം ഉണ്ടായ ഒറ്റ ദിവസം കൊണ്ട് കഫേയുടെ ഫേസ്ബുക്ക് പേജിന് ലൈക്കുകളും കൂടി.

യുമോര്‍ച്ചയുടെ ആക്രമണത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മംഗലാപുരത്ത് ശ്രീരാം സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന സദാചാര പോലീസിങിന് സമാനമാണ് നടപടിയെന്നും ആക്ഷേപം ഉരുന്നുണ്ട്.

English summary
The hotel attacked by Yuva Morcha re opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X