ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു; ഇഡിക്ക് പിന്നാലെ ആദായനികുതി വകുപ്പും, അന്വേഷണം
കൊച്ചി: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലായ ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ് അന്വേഷണ സംഘം. അന്വേഷണ സംഘം തിരുവന്തപുരത്തെ മരുതംകുഴയിലെ കൂട്ടാന്വിളയിലെ വീട്ടിലേക്ക് പരിശോധനയ്ക്കായി എത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ അന്വേഷണ സംഘം വീട്ടിലെത്തിയത്. അതേസമയം, ബിനീഷ് കോടിയേരിക്കെതിരെ സാമ്പത്തിക ഇടപാടുകളെ പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. വിശദാംശങ്ങളിലേക്ക്..

കേസ് രജിസ്റ്റര്‍ ചെയ്തേക്കും
ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റി അന്വേഷിക്കാന്‍ ആദായനികുതി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇഡി കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായനികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനമെന്നാണ് റിപ്പോര്‍ട്ട്.

ആറാം ദിവസവും ചോദ്യം ചെയ്ത് ഇഡി
തുടര്‍ച്ചയായി ആറ് ദിവസമാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്തത്. കേരളത്തിലെ ബിനീഷിന്റെ കമ്പനികളെ കുറിച്ചും ഇഡിയുടെ അന്വേഷമം പുരോഗമിക്കുകയാണ്. ഇതിനിടെ ബിനീഷ് ലഹരിക്ക് അടിമയാണെന്നും കേരളത്തിലും ദുബായിലും നിരവധി കേസുകളുള്ള കുറ്റവാളിയാണെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ആദായനികുതി വകുപ്പും തിരുവനന്തപുരത്ത്
ഇഡിയോടൊപ്പം തന്നെ ആദായനികുതി വകുപ്പും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ബിനീഷിന്റെ സംരഭങ്ങള്‍ പലതാണെന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അബ്ദുള്‍ ലത്തീഫ് ബിനീഷിന്റെ ബിനമിയാണെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ വ്യക്തമാക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസിലേക്കും
അതേസമയം, മയക്കുമരുന്ന കേസുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും പുറമെ അന്വേഷണ സംഘം ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലേക്കും പങ്കുണ്ട് എന്നതിനുള്ള കൂടുതല്‍ വാദങ്ങള്‍ നിരത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കമ്പനികളെ ഇഡി അന്വേഷണ പരിധിയിലേക്ക് ഉള്‍പ്പെടുത്തിയെന്നാണ് വിവരം. ഈ കമ്പനികളുമായി ബിനീഷിന് ബിനാമികളുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി.

പരിശോധന നടത്തി
രാവിലെ ബിനീഷിന്റെ വീട്ടിലെത്തിയ ഇഡി സംഘം വീട് തുറന്ന് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് സ്റ്റാച്യൂവിലെ ചിറകുളം റോഡിലെ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തില്‍ പരിശോധന നടത്തി. 2009ലാണ് സ്ഥാപനം തുടങ്ങിയത്. എട്ടുപേരടങ്ങുന്ന ഇഡി സംഘം പൊലീസ് ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് പരിശോധനക്കെത്തിയത്. സംഘത്തിന് സിആര്‍പിഎഫ് ജവാന്മാരുടെ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications