കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോ: അനൂപിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സാമൂഹ്യമാധ്യമങ്ങിലൂടെയുണ്ടായ വ്യക്തിഹത്യ: ഐഎംഎ

Google Oneindia Malayalam News

കൊല്ലം: യുവ ഡോക്ടര്‍ അനൂപിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സാമൂഹ്യമാധ്യമങ്ങിലൂടെയുണ്ടായ വ്യക്തിഹത്യയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി ജോസ് കെ മാണിക്ക് മുന്നില്‍ യുഡിഎഫ് നീക്കം വിലപ്പോയില്ല; എല്‍ഡിഎഫിലേക്ക് പോവുന്നത് ഒറ്റക്കെട്ടായി

കഴിഞ്ഞ ദിവസം കിടപ്പ് മുറിയില്‍ കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം ഫാനില്‍ കെട്ടി തൂങ്ങി ആത്മ ചെയ്യുന്ന നിലയിലായിരുന്നു അനൂപിനെ കണ്ടെത്തിയത്. ഉടന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

anoop

കഴിഞ്ഞ 23 നിടെ ശസ്ത്രക്രിയക്കിടെ കൊല്ലത്ത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഡോ: അനൂപിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊല്ലം ഏഴുകോണ്‍ സ്വദേശിയായിരുന്നു പെണ്‍കുട്ടി. ഡോക്ടര്‍ അനൂപിന്റെ നേതൃത്വത്തിലായിരുന്നു പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയക്കിടെ പെണ്‍കുട്ടിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതിന് പിന്നാലെ ആശുപത്രിക്ക് മുന്നില്‍ കുട്ടിയുടെ ബന്ധുക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

റേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമിറേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമി

തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടേയും ആശുപത്രിക്ക് മുന്നിലും ഉണ്ടായ പ്രതിഷേധത്തിനെ തുടര്‍ച്ച് ഡോക്ടര്‍ അനൂപ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പിന്നാലെയാണ് ആത്മഹത്യ.

ഭദ്രശ്രീ ആശുപത്രിയുടെ ഉടമയാണ് ഡോ: അനൂപ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ശുചിമുറിയുടെ ചുവരുകളില്‍ സോറി എന്നെഴുതി വെച്ചിട്ടുണ്ട. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കിളിമാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കേരളത്തില്‍ സ്‌കൂള്‍ തുറക്കില്ല; തിയേറ്ററുകളുമില്ല, സൂപ്പര്‍ സ്‌പ്രെഡിന് സാധ്യത, കര്‍ശന നിയന്ത്രണംകേരളത്തില്‍ സ്‌കൂള്‍ തുറക്കില്ല; തിയേറ്ററുകളുമില്ല, സൂപ്പര്‍ സ്‌പ്രെഡിന് സാധ്യത, കര്‍ശന നിയന്ത്രണം

 ആമസോണില്‍ 20000 ത്തിനടുത്ത് ജീവനക്കാര്‍ക്ക് കൊവിഡ് ബാധയെന്ന് കമ്പനി വെളിപ്പെടുത്തല്‍ ആമസോണില്‍ 20000 ത്തിനടുത്ത് ജീവനക്കാര്‍ക്ക് കൊവിഡ് ബാധയെന്ന് കമ്പനി വെളിപ്പെടുത്തല്‍

English summary
The Indian Medical Association said Dr. Anoop's suicide was caused by harassment through social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X