
കുതിരാനിൽ വിവാദങ്ങൾക്കില്ല; കുതിരാനില്‍ ഇടപെട്ടത് ക്രെഡിറ്റ് തട്ടിയെടുക്കാനല്ലെന്നും മന്ത്രി റിയാസ്
പാലക്കാട്; കുതിരാനില്‍ വിവാദത്തിനില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തുരങ്ക പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും ഒരു തരത്തിലുള്ള അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല.വിവരം അറിഞ്ഞത് ഗതാഗത മന്ത്രിയുടെ ട്വീറ്റിലൂടെയാണ്. കുതിരാനില്‍ ഇടപെട്ടത് ക്രെഡിറ്റ് തട്ടിയെടുക്കാനല്ലെന്നും മന്ത്രി പ്രതികരിച്ചു.
പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്
അടുത്ത തണൽ എപ്പോൾ തുറന്ന് നൽകാൻ സാധിക്കുമെന്ന് മാത്രമാണ് ഇപ്പോൾ ആലോചിക്കുന്നത്. നേരത്തേ ആഗസ്റ്റ് 1 ന് തുരങ്കം തുറക്കാമെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായിരു്നനു. അതിന് മുൻപേ തന്നെ കാര്യങ്ങൾ വേഗത്തിലായതിൽ സന്തോഷമുണ്ട്. കുതിരാനിലുണ്ടായത് ജനങ്ങളുടെ പ്രശ്നമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇടപെട്ടത്. ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി മുരളീധരനേയും റിയാസ് പരോക്ഷമായി വിമർശിച്ചു.വെുതേ ഇരിക്കുന്നവർ പല പ്രസ്താവനകളും നടത്തും.അതിനോട് പ്രതികരിക്കാൻ താത്പര്യമില്ല. തുരങ്കം പൂര്‍ണമായും തുറന്നുകൊടുക്കാനായി എന്‍എച്ച്എഐക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് നേരത്തേ മുരളീധരൻ പറഞ്ഞിരുന്നു.
'ബിഗ് ബോസ് വിജയിച്ചതിന് ശേഷം രാത്രി കുടിച്ച് ലക്ക് കെട്ട് വിളിച്ചു', സാബുമോനെതിരെ രഞ്ജു രഞ്ജിമാർ
സംസ്ഥാനത്ത് 20,624 പേര്‍ക്ക് കൂടി കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31; മരണം 80
മിസോറാം അന്വേഷണത്തോട് സഹകരിക്കും: എന്തുകൊണ്ട് നിഷ്പക്ഷ ഏജൻസി അന്വേഷിക്കുന്നില്ലെന്ന് ഹിമന്ത ശർമ