കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരത്തില്‍ ഗവര്‍ണറുടേയും സിപിഎമ്മിന്‍റേയും ഇടപെടല്‍; ഉദ്യോഗാര്‍ത്ഥികളുമായി വഴിതെളിയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആഴ്ചകളായി സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു. വെള്ളിയാഴ്ച ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാറിന് കത്തെഴുതുകയും ചെയ്തു. പ്രശ്നം അനുഭാവപൂര്‍വം കാണണമെന്നാണ് കത്തിലൂടെ ഗവര്‍ണ്ണര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. വിഷയത്തില്‍ സര്‍ക്കാറിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ അറിയിക്കണമെന്നും ഗവര്‍ണറുടെ കത്തില്‍ നിര്‍ദേശമുണ്ട്.

കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്തു. ഉദ്യോഗാര്‍ത്ഥികളം സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന നിര്‍ദേശമാണ് സിപിഎം സെക്രട്ടറിയേറ്റും മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്ന് വന്നത്. ഇതോടെ ഉദ്യോഗാര്‍ത്ഥികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴി തെളിയുകയും ചെയ്തു. അതേസമയം മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമോയെന്ന കാര്യത്തില്‍ സംശയമാണ്.

congress

വിഷയത്തില്‍ സര്‍ക്കാറിന് ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് മന്ത്രിമാര്‍. സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടിക റദ്ദായതിനാല്‍ അതില്‍ ഇനി നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല. ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് റാങ്ക പട്ടികയില്‍ ഉള്ളവര്‍ക്ക് ഇനിയും സമയം ഉണ്ട്. അതിനുള്ളില്‍ പരമാവധി ആളുകളെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സമരക്കാരെ ബോധ്യപ്പെടുത്തി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കാണാനായിരിക്കും ശ്രമം.

നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പി എസ് സി സമരനായിക ലയ രാജേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ!!!

English summary
The intervention of the Governor and the CPM in psc rank holders strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X