കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റിലെ തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു; വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വൈകും. തീപിടിത്തത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ സങ്കേതിക കാരണങ്ങളില്‍ അന്തിമ റിപ്പോര്‍ട്ട് വൈകുന്നത്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതാണ് വൈകലിനു കാരണമെന്നാണ് വിശദീകരണം.

സെക്രട്ടറിയേറ്റിലെ തിപീടിത്തത്തിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. എന്നാല്‍ ഫോറന്‍സിക് പരിശോധന ഫലം ലഭിച്ചാല്‍ മാത്രമെ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുകയുള്ളു.

secratariat

Recommended Video

cmsvideo
Ramesh chennithala troll video | Oneindia Malayalam

ഓണത്തിന്റെ അവധി ആയതിനാലാണ് റിപ്പോര്‍ട്ട് വൈകുന്നതെന്നാണ് വിശദീകരണം. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊതുഭരണ വകുപ്പിലെ ചില ഉദ്യേഗസ്ഥരുടെ മൊഴി എടുക്കാനും കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതിന്റെ ഒരു കാരണം ഇത്കൂടിയാണ്. എത്രയും വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം തീപിടിത്തത്തില്‍ അസ്വാഭികത ഒന്നുമില്ലെന്നും ഫയര്‍ഫോഴ്‌സും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗവും നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓഗസ്റ്റ് 25 ന് വൈകിട്ടായിരുന്നു സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗത്തിന് തീപിടിച്ചത്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉയരുന്ന സ്വര്‍ണക്കടത്ത് കേസിന്റെ ഫയലുകള്‍ ഉള്‍പ്പെടെ നിര്‍ണ്ണായക ഫയലുകള്‍ സൂക്ഷിച്ചിരുന്നു സ്ഥലത്താണ് തീപിടിത്തം.

എന്നാല്‍ ഫയലുകള്‍ നശിപ്പിക്കുന്നതിന് ആസൂത്രി തീപിടിത്തമാണ് ഉണ്ടായതെന്നും പ്രതിപക്ഷവും ബിജെപിയം അടക്കമുള്ളവരുടെ ആരോപണം. ഇതിന് പിന്നാലെ സര്‍ക്കാര്‍ രണ്ട് സംഘങ്ങളെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. എഡിജിപിയായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസും ഡോ: എ കൗശിഗന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമാണ് അന്വേഷണം നടത്തുന്നത്.

ഖത്തര്‍ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് സൗദി; ട്രംപിന്റെ ശ്രമങ്ങള്‍ വിജയിക്കുമോ? ഖത്തര്‍ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് സൗദി; ട്രംപിന്റെ ശ്രമങ്ങള്‍ വിജയിക്കുമോ?

അമേരിക്കയുടെ കൊവിഡ് വാക്സിൻ നവംബർ 1നെന്ന് സൂചന! വിതരണത്തിന് തയ്യാറാകാൻ നിർദേശംഅമേരിക്കയുടെ കൊവിഡ് വാക്സിൻ നവംബർ 1നെന്ന് സൂചന! വിതരണത്തിന് തയ്യാറാകാൻ നിർദേശം

English summary
The investigation report of the Secretariat fire incident will be delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X