കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വീടുപോലെ, ലഭിച്ചത് മികച്ച ചികിത്സ; രോഗമുക്തി നേടിയ ഇറ്റാലിയന്‍ പൗരന്‍ നാട്ടിലേക്ക് പറന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ പൗരന്‍ രോഗമുക്തി നേടി നാട്ടിലേക്ക് മടങ്ങി. റോബര്‍ട്ടോ ടൊണോസോ എന്ന ഇറ്റാലയില്‍ യുവാവാണ് നാട്ടിലേക്ക് മടങ്ങിയത്. 28 ദിവസം മുമ്പ് രോഗമുക്തി നേടിയെങ്കിലും ഇദ്ദേഹത്തെ ക്വാറന്റീനില്‍ കഴിയുകയായിരുന്നു ഇത്യും ദിവസം. ഫ്രബ്രുവരി 27ന് രോഗ ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്കും അവിടെ നിന്നും ചൊവ്വാഴ്ച ഇറ്റലിയിലേക്കുമാണ് റോബര്‍ട്ടോ ടൊണോസോ പോകുന്നത്.

യാത്ര തിരിച്ചു

യാത്ര തിരിച്ചു

കോവിഡ് 19ല്‍ നിന്നും മുക്തിനേടിയ റോബര്‍ട്ടോ ടൊണോസോ നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം ഇറ്റലിയിലേക്കു യാത്ര തിരിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്കും അവിടെ നിന്നും ചൊവ്വാഴ്ച ഇറ്റലിയിലേക്കുമാണ് റോബര്‍ട്ടോ ടൊണോസോ പോകുന്നത്. എല്ലാവരും ഇങ്ങനെ സുഖപ്പെട്ട് പോകുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്. റോബര്‍ട്ടോ ടൊണോസോയുമായി വീഡിയോ കോള്‍ വഴി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.

വലിയ ബുദ്ധുമുട്ടുണ്ടാക്കി

വലിയ ബുദ്ധുമുട്ടുണ്ടാക്കി

കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ വര്‍ക്കലയില്‍ ഏറെ ആശങ്കയുണ്ടാക്കിയയാളാണ് ഇദ്ദേഹം. മാര്‍ച്ച് 13നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. നിരീക്ഷണത്തിലായിരുന്ന സമയത്ത് ഇദ്ദേഹം നിരവധി സ്ഥലങ്ങളില്‍ യാത്രനടത്തിയതും എവിടെയൊക്കെ പോയി ആരോടെല്ലാം സമ്പര്‍ക്കം പുലര്‍ത്തി എന്ന് പറയാന്‍ അറിയാത്തതും ഭാഷയുമെല്ലാം സമ്പര്‍ക്ക ലിറ്റ് ഉണ്ടാക്കാന്‍ വലിയ ബുദ്ധുമുട്ടുണ്ടാക്കി.

ഇറ്റാലിയന്‍ ഭാഷ

ഇറ്റാലിയന്‍ ഭാഷ

അവസാനം ഇറ്റാലിയന്‍ ഭാഷ അറിയുന്ന ആളിന്റെ സഹായത്തോടെയാണ് സമ്പര്‍ക്ക ലിസ്റ്റുണ്ടാക്കിയത്. 126 പേരുടെ നീണ്ട സമ്പര്‍ക്ക ലിസ്റ്റാണ് ഉണ്ടായിരുന്നത്. ഗുരുതരമായ മറ്റസുഖങ്ങളും ഉണ്ടായിരുന്ന റോബര്‍ട്ടോ ടൊണോസോയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മികച്ച ചികിത്സയാണ് മെഡിക്കല്‍ കോളേജ് നല്‍കിയത്.

രോഗമുക്തി

രോഗമുക്തി

കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ തുടര്‍ന്ന് മാര്‍ച്ച് 25ന് ഡിസ്ചാര്‍ജ് ചെയ്തു. രോഗം ഭേദമായെങ്കിലും നിരീക്ഷണം തുടരേണ്ടതുണ്ടായിരുന്നു. ഇദ്ദേഹത്തെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും യാത്രതിരിക്കുന്നത്.

കേരളം വീടുപോലെ

കേരളം വീടുപോലെ

അതേസമയം, തനിക്ക് കേരളം ഇപ്പോള്‍ സ്വന്തം വീടുപോലെയാണെന്ന് റോബര്‍ട്ടോ ടൊണോസോ പറഞ്ഞു. തനിക്ക് നല്ല രീതിയിലുള്ള ചികിത്സയാണ് ലഭിച്ചത്. കേരളത്തിന് നന്ദി പറയുന്നെന്നും റോബര്‍ട്ടോ ടൊണോസോ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഇന്ന് രാവിലെയോടെ ജില്ലാ ഭരണകൂടം റോബര്‍ട്ടോ ടൊണോസോയ്ക്ക് യാത്രയയപ്പ് നല്‍കിയിരുന്നു. മന്ത്രി കടകംപളളി സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam
ഇന്ന് ആറ് പേര്‍ക്ക് കൊവിഡ്

ഇന്ന് ആറ് പേര്‍ക്ക് കൊവിഡ്

അതേസമയം, സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 6 പേരും കണ്ണൂര്‍ ജില്ലയില്‍ ഉളളവരാണ് എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവരില്‍ 5 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പകര്‍ന്നത്. ഇന്ന് 21 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗമുക്തി നേടിയവരില്‍ 19 പേരും കാസര്‍കോട് ജില്ലയില്‍ ഉളളവരാണ്. ആലപ്പുഴയിലാണ് മറ്റ് രണ്ട് പേര്‍. ഇതുവരെ 408 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

English summary
The Italian, Who Had Been Recovering From Coronavirus Returned Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X