വിജയ് ബാബുവിന്റെ പേരില്‍ ഇന്ദ്രന്‍സിനെയും മഞ്ജുവിനെയും ഒഴിവാക്കിയ ജൂറി; വേടന് ഇതൊന്നും ബാധകമല്ലേ?
റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിലുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ കൊഴുക്കുകയാണ്. അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. നിരവധി പേര് വേടനെ എതിര്‍ക്കുമ്പോള്‍ 'വിയര്‍പ്പു തുന്നിയിട്ട കുപ്പായം' എന്ന ഒറ്റ വരിയിലൂടെ വേടന്റെ സര്‍ഗാത്മകത വായിച്ചെടുക്കാം എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്.
ലൈംഗിക പീഡന ആരോപണ വിധേയന് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് എഴുത്തുകാരി ഇന്ദു മേനോന്, നടന് ജോയ് മാത്യു, സംവിധായകന് കെപി വ്യാസന് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര് രംഗത്ത് വന്നിരുന്നു.
നികുതി നല്കുന്ന പണത്തില്‍ നിന്ന് ഇത്തരക്കാര്‍ക്ക് പുരസ്കാരം നല്കി ആദരിക്കുന്നത് നിയമത്തെ പരിഹസിക്കുന്നതല്ലേ എന്നായിരുന്നു ജോയ് മാത്യു ചോദിച്ചത്. വേടന്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാര് എത്രമാത്രം ബഹളം വച്ചേനെ. ഇത് ഇരട്ടത്താപ്പ് ആണെന്നായിരുന്നു സംവിധായകന് വ്യാസന്റെ വിമര്‍ശനം.

നേരത്തെ പീഡനക്കേസ് നിലനില്ക്കുന്നതിന്റെ പേരില്‍ കമ്മാരസംഭവം എന്ന സിനിമയിലെ അഭിനയത്തിന് നടന് ദിലീപിനെ അവാര്‍ഡിന് പരിഗണിക്കരുതെന്ന് ആവശ്യമുയര്‍ന്നിരുന്നു. അതുപോലെ 2022-ല്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു ഹോം. മഞ്ജു പിള്ളയും ശ്രീനാഥ് ഭാസിയും ഇന്ദ്രന്‍സും മികച്ച അഭിനയം കാഴ്ച്ചവച്ച ചിത്രത്തിന് ഒരു അവാര്‍ഡ് പോലും ലഭിച്ചില്ല. അതിന്റെ പിന്നിലെ കാരണമായി കേട്ടത് നിര്‍മ്മാതാവ് വിജയ ബാബു ലൈംഗിക പീഡനക്കേസില്‍ പ്രതിയായി എന്നതാണ്. എന്നാല്‍ ഇപ്പോള്‍ കഞ്ചാവ് കേസിലും പുലിപ്പല്ലു കേസിലും പീഡനക്കേസിലും പ്രതിയായ വേടന് അവാര്‍ഡ് കൊടുത്തതിലെ ഇരട്ടത്താപ്പാണ് പലരും ചോദ്യം ചെയ്യുന്നത്.
എല്ലാം നടന്നത് ഒരേ സര്‍ക്കാരിന്റെ കീഴില്‍ നടന്ന അവാര്‍ഡ് ദാനത്തിലാണെന്നത് വിരോഭാസമാണെന്നും നിരവധി പേര് അഭിപ്രായപ്പെടുന്നു. ഈ വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വന്ന ശ്രദ്ധേയമായ ഒരു കുറിപ്പ് വായിക്കാം:
'ഹോം എന്ന മലയാളം സിനിമ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച സമയത്ത് ഈ സിനിമയ്ക്ക് ഒരുപാട് അവാര്‍ഡുകള്‍ കിട്ടും എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ഒരൊറ്റ അവാര്‍ഡ് പോലും ഈ സിനിമയ്ക്ക് കിട്ടിയില്ല. അതില്‍ ആരോപണം ഉന്നയിച്ചുകൊണ്ട് ഇന്ദ്രന്‍സ് അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഒരു കുടുംബത്തിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മറ്റുള്ളവരും കുറ്റക്കാര്‍ ആകുമോ എന്നായിരുന്നു ഇദ്ദേഹം ചോദിച്ചത്.
ഈ സിനിമ നിര്‍മ്മിച്ചത് വിജയ് ബാബു ആയിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് ഒരു കേസ് ഉണ്ടായിരുന്നു. അത് കാരണം ആണ് ഈ സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കാതിരുന്നത് എന്നൊക്കെ ആരോപണം ഉണ്ടായിരുന്നു. അത് സത്യമാണോ അല്ലയോ എന്ന് ചോറ് കഴിക്കുന്നവര്‍ക്ക് മനസിലാവും.
എന്നാല്‍ ഇപ്പോള്‍ വേടന് അവാര്‍ഡ് കൊടുക്കുമ്പോള്‍ ഇതൊന്നും ബാധകമല്ലേ? എത്രയെത്ര കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്? മീടൂ കേസുകള്‍ മാത്രം രണ്ടെണ്ണം മിനിമം ഉണ്ട്.
അതിനു പുറമേ ബലാത്സംഗ കേസ് വേറെ. കഞ്ചാവ് കേസ് വേറെ. ഇതൊന്നും പോരാത്തതിന് പുലിപ്പല്ല് കേസും.
ഒരു habitual offender ആയിട്ടുള്ള ഒരു വ്യക്തിക്ക് അവാര്‍ഡ് കൊടുക്കരുത് എന്ന് പറയുന്നതില്‍ ലോജിക്കില്ല. പക്ഷേ ഹോം എന്ന സിനിമയെ മനപ്പൂര്‍വ്വം അവഗണിച്ച ആളുകള്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ വേടന് എന്ന വ്യക്തിയെ മാത്രം ചേര്‍ത്തുപിടിക്കുന്നത്? ഇപ്പോള്‍ എവിടെ പോയി സ്ത്രീ സുരക്ഷ? വിജയ് ബാബുവിനെതിരെ ഉള്ള കേസ് പിന്നെ എങ്ങനെയാണ് കേസ് അല്ലാതായി മാറിയത് എന്നും ജനങ്ങള്‍ക്ക് അറിയാ' - ഇതാണ് മോളിവുഡ് കണക്ട് എന്ന പേജില്‍ വന്ന കുറിപ്പ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications