Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സ്റ്റോറി വിവാദം: സിനിമ വിലക്കണമെന്ന ഹർജി പരി​ഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാ​ദം കൂടുതൽ രൂക്ഷമാവുകയാണ്. ഇപ്പോൾ ദി കേരള സ്റ്റോറി സിനിമ വിലക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരി​ഗണിക്കാൻ വിസമ്മതിച്ചിരിക്കുകയാണ് സുപ്രീം കോടതി. കേരള ഹൈക്കോടതി സമാനമായ ഹർജി പരി​ഗണിക്കുന്നുണ്ട് എന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബൈഞ്ച് പറഞ്ഞു. ഹർജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി പറ‌ഞ്ഞത്. ഹർജിക്കാർ സമീപിച്ചാൽ ഉടൻ വാ​ദം കേൾക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദ്ദേശവും നൽകി.

മേയ് അ‍ഞ്ചിനാണ് സിനിമയ്ക്ക് എതിരായ ഹർജികൾ ഹൈക്കോടതി പരി​ഗണിക്കുന്നത്. സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ജമാഅത്ത് ഉലമ ഹിന്ദിനു വേണ്ടി അഡ്വ. നിസാം പാഷയും കഥ പൂർണമായും സാങ്കൽപ്പിക്കം ആണെന്ന അവകാശവാദം ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് അഡ്വ. വൃന്ദ ഗ്രോവറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണെന്നും അന്നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് എന്നും വൃന്ദ ഗ്രോവർ കോടതിയെ അറിയിച്ചു. നേരത്തെ വാദം കേൾക്കുന്നതിന് ഹർജിക്കാർക്കു ഹൈക്കോടതിയെ സമീപിക്കാമെന്നാണ് ബെഞ്ച് അറിയിച്ചത്.

Kerala Story

അതേസമയം ദി കേരള സ്റ്റോറി സിനിമ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുത് എന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതായാണ് വിവരം . ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകും എന്നാണ് മുന്നറിയിപ്പിൽ പറയുന്നത് . തമിഴ്നാട് പൊലീസ് രഹസ്യാനേഷണ വിഭാഗമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. സിനിമ പ്രദർശിപ്പിച്ചാൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നു. സിനിമയുടെ ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ തമിഴ്നാട്ടിലും പ്രതിഷേധം ഉണ്ടായിരുന്നു. ബി ആർ അരവിന്ദാക്ഷൻ എന്ന മാധ്യമപ്രവർത്തകനാണ് സിനിമയ്ക്കെതിരെ രം​ഗത്തുവന്നിരുന്നത്.

അതേസമയം, സിനിമയ്ക്ക് എതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെ ഈ സിനിമയുടെ യുട്യൂബിലെ വിവരം അണിയറപ്രവർത്തകർ മാറ്റം വരുത്തിയിരുന്നു. മുപ്പത്തിരണ്ടായിരം യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചിപ്പിക്കുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് മാറ്റി കേരളത്തിലെ മൂന്നു പെൺകുട്ടികളുടെ യഥാർത്ഥ കഥ എന്നാണ് പുതിയ വിവരണത്തിൽ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നൽകിയിരുന്നത്. മേയ് അഞ്ചിനാണ് ചിത്രം പ്രദർശനത്തിന് എത്തുക.

Beauty Tips: മുഖം തിളങ്ങാൻ ഫേസ് ഓയിൽ വേണോ, സെറം വേണോ... കൺഫ്യൂഷനിലാണോ!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+