'ഒരേ മതില്‍ പങ്കിടുന്ന പാളയം മസ്ജിദും ഗണപതി കോവിലും'; എന്റെ കേരള സ്‌റ്റോറിയെന്ന് റസൂല്‍ പൂക്കുട്ടി
തിരുവനന്തപുരം: സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉയരുന്നത്. ചിത്രം കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് നിര്‍മ്മിച്ചതാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. രാഷ്ട്രീയ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ചിത്രത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുകയാണ്.
വിവാദങ്ങളും ചര്‍ച്ചകളും കത്തിപ്പടരുന്നതിനിടെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുറ്റിയുടെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി കോവിലും ഒരേ മതില്‍ പങ്കിടുന്നത് അറിയാമോ എന്നാണ് റസൂല്‍ പൂക്കുറ്റി ചോദിച്ചത്. മൈക കേരള സ്‌റ്റോറി എന്ന ഹാഷ്ടാഗിനൊപ്പമാണ് പൂക്കുട്ടിയുടെ ചോദ്യം.

സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് പല കോണുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചിരുന്നു,ഇതേ തുടര്‍ന്ന് വലിയ എ ആര്‍ റഹ്മാനെതിരെ കടുത്ത സൈബര്‍ ആക്രമണമായിരുന്നു.
കേരളത്തിലെ ഒരു മുസ്ലീം പള്ളിയില്‍ വച്ച് ഹിന്ദു ആചാരപ്രകാരം നടത്തിയ വിവാഹ വീഡിയോ പങ്കുവച്ചാണ് എ അര്‍ റഹ്മാന്‍ പങ്കുവച്ചത്. ഇത് കേരളത്തിന്റെ മറ്റൊരു കഥയാണ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ഏകദേശം 25000 പേരാണ് ഈ പോസ്റ്റ് കണ്ടത്. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
2020 ജനുവരി 19ന് നടന്ന, ആലപ്പുഴ സ്വദേശികളായ ശരത് ശശിയുടെയും അഞ്ജു അശോകിന്റെയും വിവാഹത്തിന്റെ വിഡിയോ ആണ് റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അഞ്ജുവിന്റെ കുടുംബത്തിന് സാമ്പത്തികപ്രയാസമുള്ളതിനാല്‍ സഹായത്തിനായി പള്ളിക്കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. 10 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും പള്ളി സഹായമായി നല്‍കി.


Click it and Unblock the Notifications