India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരും നുണയൻ.. വിനോദ് റായിക്ക് കിഫ്ബിയുടെ താക്കോൽക്കൂട്ടം..പുറത്താക്കണം; വിമർശിച്ച് ശബരീനാഥും വിടിയും

Google Oneindia Malayalam News

തിരുവനന്തപുരം; പേര് ഉള്‍പ്പെടുത്താതിരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം സമ്മർദ്ദം ചെസുത്തിയെന്നായിരുന്നു വിനോദ് യായ് വെളിപ്പെെടുത്തിയത്. ഇതിനെതിരെയായിരുന്നു സഞ്ജയ് മാനനഷ്ടക്കേസ് നൽകിയത്.

പ്രശാന്ത് പറഞ്ഞതാണ് ശരി, തോറ്റാലും ബിജെപി മുന്നിലുണ്ടാവുമെന്ന് സഞ്ജയ് ജാ, മറുപടിയുമായി കോണ്‍ഗ്രസ്പ്രശാന്ത് പറഞ്ഞതാണ് ശരി, തോറ്റാലും ബിജെപി മുന്നിലുണ്ടാവുമെന്ന് സഞ്ജയ് ജാ, മറുപടിയുമായി കോണ്‍ഗ്രസ്

അതേസമയം വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.ബിജെപിയുടെ ഏജന്റായി നിന്ന് കൊണ്ട് യൂപിഎ സർക്കാരിനെതിരെ തന്റെ ഔദ്യോഗിക സ്ഥാനം ഉപയോഗിച്ച് രാഷ്ട്രീയം കളിച്ച വിനോദ് റായ് എന്ന വ്യക്തിയുടെ കൂടെ സമ്മാനമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളുമെന്ന് കെഎസ് ശബരീനാഥൻ പറഞ്ഞു. ബിജെപിക്ക് വേണ്ടി നുണ പറഞ്ഞു എന്ന് വെളിപ്പെടുത്തൽ നടത്തിയ വിനോദ് റായിയെ തന്നെ KIIFB യുടെ താക്കോൽക്കൂട്ടം ഏൽപ്പിച്ചിരിക്കുന്നത് സംശയാസ്പദമാണെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതികരിച്ച് വിടി ബൽറാമും രംഗത്തെത്തിയിട്ടുണ്ട്.

1

നുണയൻ വിനോദ് റായും 2Gയും KIIFBയും
മാപ്പ് പറയുന്നവരുടെ സുവർണ്ണ പട്ടികയിലേക്ക് മുൻ CAG വിനോദ് റായിയുടെ പേരും ചേർക്കപ്പെട്ടതറിഞ്ഞു കാണുമല്ലോ... UPA സർക്കാരിന്റെ കാലത്ത് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത പൂജ്യങ്ങൾ നിരത്തി എഴുതി വ്യാജ 2G സ്‌പെക്ട്രം അഴിമതി അന്തരീക്ഷത്തിലേക്ക് ഉയർത്തി വിട്ടതിന്റെ പ്രധാനകാരണം വിനോദ് റായ് റിപ്പോർട്ടാണ്.ഈ റിപ്പോർട്ട് ഉദ്ധരിച്ചാണ് ബിജെപിയും മറ്റു കക്ഷികളും രണ്ടാം യുപിഎ സർക്കാരിനെതിരെയുള്ള പ്രചാരണങ്ങളും സമരങ്ങളും അഴിച്ചു വിട്ടത്. ഇതിന്റെ ഫലമായി 2014 യുപിഎയ്ക്ക് ഭരണം നഷ്ടപ്പെടുകയും ചെയ്തു.

2

സംഘപരിവാർ അജണ്ടയോടൊപ്പം കുടപിടിച്ചു യുപിഎ സർക്കാരിനെ തകർക്കുകയും ബിജെപി ഭരണത്തിന് വഴിവെട്ടുകയും ചെയ്ത വിനോദ് റായി2G വിഷയത്തിൽ പ്രമുഖ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം നൽകിയ കേസിൽ ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുകയാണ്.
എന്തിനാണ് മാപ്പ് പറഞ്ഞതെന്നോ?
CAG റിപ്പോർട്ടിൽ നിന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേര് ഒഴിവാക്കാൻ കോൺഗ്രസ്‌ നേതാവായ സഞ്ജയ്‌ നിരൂപം സമ്മർദ്ദം ചെലുത്തി എന്ന വിനോദ് റായിയുടെ ആരോപണത്തിനെതിരെ സഞ്ജയ്‌ നിരൂപം നൽകിയ മാന നഷ്ടകേസിലാണ് റായിയുടെ മാപ്പ് പറച്ചിൽ.

3

ബിജെപിയുടെ ഏജന്റായി നിന്ന് കൊണ്ട് യൂപിഎ സർക്കാരിനെതിരെ തന്റെ ഔദ്യോഗിക സ്ഥാനം ഉപയോഗിച്ച് രാഷ്ട്രീയം കളിച്ച വിനോദ് റായ് എന്ന വ്യക്തിയുടെ കൂടെ സമ്മാനമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും. റായ് മാപ്പ് പറയേണ്ടത് രാജ്യത്തോടാണ്.
ഈ വിനോദ് റായ്ക്ക് ഇപ്പോൾ മറ്റൊരു വിശേഷണമുണ്ട്. കേരള സർക്കാരിന്റെ വിവാദ പദ്ധതികളെല്ലാം ഉൾക്കൊണ്ടിരിക്കുന്ന KIIFB യുടെ ഉത്തരവാദിത്വമുള്ള FTAC ചെയർമാൻ വിനോദ് റായിയാണ്.ബിജെപിക്ക് വേണ്ടി നുണ പറഞ്ഞു എന്ന് വെളിപ്പെടുത്തൽ നടത്തിയ വിനോദ് റായിയെ തന്നെ KIIFB യുടെ താക്കോൽക്കൂട്ടം ഏൽപ്പിച്ചിരിക്കുന്നത് സംശയാസ്പദമാണ്.

4


ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെ ഒരു പാലമാണ് വിനോദ് റായ്ഒരു നുണയനായ വിനോദ് റായുടെ സേവനങ്ങൾ ഇനി ആവശ്യമില്ല എന്ന് കേരള സർക്കാർ തീരുമാനിക്കണം.കിഫ്‌ബി പദ്ധതികൾ നിയന്ത്രിക്കുന്ന FTAC ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കണം,ശബരീനാഥ് പറഞ്ഞു.

5

അതേസമയം രൂക്ഷ വിമർശനമാണ് മുൻ എംഎൽഎ വിടി ബൽറാമും ഉയർത്തിയിരിക്കുന്നത്. ' പെരും നുണയൻ.
വിനോദ് റായ് എന്ന പേരിലും അറിയപ്പെടാറുണ്ട്.
താൻ വഹിച്ച ഉന്നതമായ ഭരണഘടനാസ്ഥാനത്തിന്റെ വിശ്വാസ്യതയെ സംഘപരിവാറിന് വേണ്ടി വിൽപ്പനക്ക് വച്ചവൻ.
എന്നിട്ട് സ്വയം രാജ്യത്തിന്റെ വിശ്വസ്തനായ കാവൽക്കാരനായി നടിക്കാൻ മാത്രം ഉളുപ്പില്ലായ്മ പ്രദർശിപ്പിച്ചവൻ.ഇയാളുടെ നുണകളും കള്ളക്കണക്കുകളും ഏറ്റുപാടി ഫാഷിസ്റ്റുകൾക്ക് പൊളിറ്റിക്കൽ ലെജിറ്റിമസി നൽകാൻ അണിനിരന്ന അന്നത്തെ മുഴുവൻ മഴവിൽ മുന്നണിക്കാരും ഈ രാജ്യത്തോടാണ് മാപ്പു പറയേണ്ടത്', വിടി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ

cmsvideo
  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
  English summary
  The lier vinod Rai should be ousted from KIFBI says KS sabarinath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X