അയ്യായിരം കോടിയുടെ ആസ്തി... ഒരു ദിവസത്തെ ചെലവ് ഒരുലക്ഷം; ഇനി നിസാം എന്ത് ചെയ്യും

കിങ് ബീഡി കമ്പനിയുടെ ഉടമസ്ഥനാണ് മുഹമ്മദ് നിസാം. അയ്യായിരം കോടി രൂപയുടെ ആസ്തിയുണ്ട് ഇയാള്‍ക്ക് എന്നാണ് കരുതുന്നത്. ആഡംബര കാറുകളുടെ വന്‍ നിര തന്നെ നിസാമിന് സ്വന്തമായുണ്ട്.

പക്ഷേ, ഇനി അതെല്ലാം നിസാമിന് ഉപയോഗപ്പെടുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. മേല്‍ക്കോടതികളില്‍ അപ്പീലിന് പോയി, പണം വാരിയെറിഞ്ഞ് നിസാം പുറത്തിറങ്ങുമോ? ഇല്ലെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

പണത്തിന്റെ ഹുങ്കില്‍ ജീവിതം ആഘോഷമാക്കിയ നിസാമിന് ഇനിയും ഇരുമ്പഴിയ്ക്കുളളില്‍ തന്നെ കഴിയേണ്ടിവരാം. എന്നാല്‍, ചന്ദ്രബോസ് വധത്തിന് മുമ്പ് എങ്ങനെയാണ് നിസാം ജീവിച്ചിരുന്നത്....

അയ്യായിരം കോടിയുടെ ആസ്തി

അയ്യായിരം കോടിയുടെ ആസ്തി

മുഹമ്മദ് നിസാമിന് അയ്യായിരം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാഡംബരപൂര്‍ണ്ണമായ ജീവിതമാണ് നിസാം നയിച്ചിരുന്നത്.

ഒരുദിവസം ഒരു ലക്ഷം

ഒരുദിവസം ഒരു ലക്ഷം

ഒരു ദിവസം ഒരു ലക്ഷം രൂപ ചെലവാക്കുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമൊന്നും അല്ല. മുഹമ്മദ് നിസാം ഏതാണ്ട് ഇങ്ങനെ ആയിരുന്നുവത്രെ ജീവിച്ചിരുന്നത്. ബാറില്‍ ഒരു ലക്ഷം വരെ ചെലവാക്കിയിരുന്നുവെന്നാണ് മനോരമയിലെ വാര്‍ത്ത.

ടിപ്പിലും മോശമാക്കില്ല

ടിപ്പിലും മോശമാക്കില്ല

ടിപ്പ് കൊടുക്കുന്ന കാര്യത്തിലും നിസാം തീരെ മോശക്കാരന്‍ ആയിരുന്നില്ലത്രെ. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അയ്യായിരം രൂപവരെ ടിപ്പ് കൊടുത്തിട്ടുണ്ടത്രെ നിസാം. എന്നാല്‍ ശോഭാ സിറ്റിയിലെ ചന്ദ്രബോസിന് കൊടുത്തത് തൊന്നും ആയിരുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.

കൂട്ടുകാരെ തല്ലും, പിന്നെ പണം കൊടുക്കും

കൂട്ടുകാരെ തല്ലും, പിന്നെ പണം കൊടുക്കും

മദ്യപിച്ച് മദോന്മത്തനായാല്‍ സ്വന്തം കൂട്ടുകാരെ വറെ നിസാം മര്‍ദ്ദിയ്ക്കാറുണ്ടായിരുന്നത്രെ. പിന്നീട് അതിന് പരിഹാരം എന്ന നിലയ്ക്ക് പൈസയും കൊടുക്കും!

അഞ്ച ലക്ഷത്തിന്റെ ഷൂ

അഞ്ച ലക്ഷത്തിന്റെ ഷൂ

വസ്ത്രധാരണത്തിന്റെ കാര്യത്തിലും നിസാം ആഡംബരം അല്‍പം പോലും കുറച്ചിരുന്നില്ല. അഞ്ച് ലക്ഷം രൂപ വിലയുള്ള ഷൂസ് ആണ് ധരിച്ചിരുന്നത്.

 എഴുപത് കോടിയുടെ കാറുകള്‍

എഴുപത് കോടിയുടെ കാറുകള്‍

നിസാമിന്റെ കൈവശം ഉള്ള ആഡംബരകാറുകളുടെ മൊത്തം വില ഏതാണ്ട് എഴുപത് കോടി രൂപയോളം വരും.

നാല് കിടിലന്‍ കാറുകള്‍

നാല് കിടിലന്‍ കാറുകള്‍

ഫെരാരി, ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ്, പോര്‍ഷെ തുടങ്ങിയ അത്യാഡംബര കാറുകള്‍ ആണ് ബെംഗളൂരുുവിലെ നിസാമിന്റെ സുഹൃത്തിന്റെ ഫ്‌ലാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയിലല്‍ നിന്ന് പോലീസ് കണ്ടെടുത്തത്.

ഹമ്മര്‍

ഹമ്മര്‍

ചന്ദ്രബോസിനെ ഇടിച്ചുകൊല്ലാന്‍ ശ്രമിച്ച ഹമ്മര്‍ കാര്‍... ആ കാര്‍ പക്ഷേ നിസാമിന്റെ പേരില്‍ അല്ല. ബെംഗളൂരുവിലെ ഒരാളില്‍ നിന്ന് വാങ്ങിയതാണെങ്കിലും അത് തന്റെ പേരിലേയ്ക്ക് നിസാം മാറ്റിയിരുന്നില്ല.

കന്നഡ നടിയുമായി...

കന്നഡ നടിയുമായി...

നിസാമിന് ഒരു കന്നഡ നടിയുമായി പ്രണയമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഭാര്യ അമലിന് നിസാമുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+