രാജ്യത്തെ ആദ്യത്തെ കൊവിഡ് രോഗിയായ മലയാളി പെൺകുട്ടിക്ക് വീണ്ടും കൊവിഡ്, വീട്ടിൽ നിരീക്ഷണത്തിൽ
തൃശൂര്‍: ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസായ മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന തൃശൂര്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ കൊടുങ്ങല്ലൂരിലെ വീട്ടില്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ചൈനയിലെ വുഹാന്‍ സര്‍വ്വകലാശാലയില്‍ ആയിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്. നാല് ദിവസം മുന്‍പാണ് വീണ്ടും കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
പഠനാവശ്യത്തിന് വേണ്ടി ദില്ലിയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പെണ്‍കുട്ടി കൊവിഡ് പരിശോധന നടത്തിയത്. ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി കൊവിഡ് വാക്‌സിനെടുത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ലോകത്തെ രണ്ട് വര്‍ഷക്കാലമായി വിറപ്പിച്ച് കൊണ്ടിരിക്കുന്ന കൊവിഡ് വൈറസിന്റെ തുടക്കം ചൈനയിലെ വുഹാനില്‍ നിന്നായിരുന്നു. ആ സമയത്താണ് വുഹാനില്‍ നിന്നും പെണ്‍കുട്ടി കേരളത്തിലേക്ക് മടങ്ങി എത്തുന്നതും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നു.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

Recommended Video
2020 ജനുവരി 31നാണ് രാജ്യത്തെ തന്നെ ആദ്യത്തെ കൊവിഡ് കേസ് തൃശൂരില്‍ സ്ഥിരീകരിച്ചത്. വുഹാന്‍ സര്‍വ്വകലാശാലയിലെ ആദ്യ വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി ആയിരുന്നു കേരളത്തില്‍ തിരിച്ച് എത്തിയതിന് പിറകെ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒന്നാം തരംഗത്തെ അതിജീവച്ച കേരളം ഇപ്പോള്‍ രണ്ടാം തരംഗത്തെ നേരിടുകയാണ്.












Click it and Unblock the Notifications