Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

കിസ്സ് ഓഫ് ലവ് മുതല്‍ പെൺവാണിഭം വരെ: ആരാണീ രാഹുല്‍ പശുപാലന്‍?

Written by: Kishor
Updated: Wednesday, November 18, 2015, 12:44 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ആക്ടര്‍ ഡയറക്ടര്‍ എന്നാണ് ഫേസ്ബുക്ക് പേജില്‍ രാഹുല്‍ പശുപാലന്‍ സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഇദ്ദേഹത്തെ ആളുകള്‍ കുറച്ചുകൂടി നന്നായി അറിയുക ചുംബനസമരം എന്ന് പേരുകേട്ട കിസ്സ് ഓഫ് ലവ് എന്ന സമരത്തിന്റെ നേതാവ് എന്ന നിലയിലാണ്. രാഹുല്‍ പശുപാലന്‍ മാത്രമല്ല ഭാര്യ രശ്മി നായരും കിസ്സ് ഓഫ് ലവ് സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

Read More : ചുംബനസമരം, ടോപ്‌ലെസ് മോഡല്‍, ഇപ്പോള്‍ പെണ്‍വാണിഭവും... ആരാണ് രശ്മി ആര്‍ നായര്‍?

ഒരുപാട് ഷോര്‍ട്ട് ഫിലിമുകളും മറ്റും എടുത്തിട്ടുണ്ട് രാഹുല്‍ പശുപാലന്‍. കിസ്സ് ഓഫ് ലവ് കഴിഞ്ഞിട്ടും ചില്ലറ വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അറസ്റ്റിലും ആയിട്ടുണ്ട്. അമൃതാനന്ദ മയിക്കെതിരെയും അഭിഭാഷകയായ രാജേശ്വരിക്കെതിരെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ രാഹുല്‍ ഒരു സിനിമ പിടിക്കാന്‍ പോകുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ട് എന്ന ആരോപണത്തില്‍ റസ്റ്റിലുമായി.

കിസ്സ് ഓഫ് ലവ് നായകന്‍

ഓണ്‍ലൈന്‍ ഇടങ്ങളില്‍ രാഹുല്‍ പശുപാലന്റെ മേല്‍വിലാസം. രാഹുല്‍ പശുപാലനും ഭാര്യ രശ്മി നായരും നേതൃത്വം നല്‍കിയ കിസ്സ് ഓഫ് ലവ് കേരളത്തിന് പുറത്തും വലിയ ശ്രദ്ധ നേടി.

രാഹുല്‍ പശുപാലന്‍ പ്ലിംഗ്

രാഹുല്‍ പശുപാലന്‍ പ്ലിംഗ് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നതായി വാര്‍ത്തയുണ്ടായിരുന്നു. രാഹുലിന്റെ ഭാര്യ രശ്മി ആര്‍ നായര്‍ ആണ് ചിത്രത്തിന് കഥയെഴുതുക എന്നായിരുന്നു റിപ്പോര്‍ട്ട്.

അമൃതാനന്ദ മയിക്കെതിരെ

മതവികാരം വ്രണപ്പെടില്ലെങ്കില്‍ ഞാനൊന്ന് മുള്ളിക്കോട്ടെ എന്ന് പറഞ്ഞ് ബിന്‍ലാദനോട് സാദൃശ്യമുള്ള രീതിയില്‍ അമൃതാനന്ദ മയിയുടെ ഫോട്ടോ ഫേസ്ബുക്കിലിട്ട് പണി മേടിച്ചിട്ടുണ്ട് രാഹുല്‍ പശുപാലന്‍. സംഭവം വിവാദമായതോടെ പോസ്റ്റ് ഡീലീറ്റ് ചെയ്ത് ആള്‍ മുങ്ങി

വ്യാജ അക്കൗണ്ട്

എറണാകുളം സ്വദേശിയായ അഭിഭാഷക രാജേശ്വരിയുടെ പ്രൗഫൈല്‍ ഫേസ്ബുക്കില്‍ വ്യാജമായി നിര്‍മിച്ചു എന്ന പരാതിയില്‍ രാഹുല്‍ പശുപാലനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സപ്പോര്‍ട്ടുണ്ട്

ഫേസ്ബുക്കില്‍ സദാചാര പോലീസിങിനെ എതിര്‍ക്കുന്ന ഒരു പറ്റം ആളുകളുടെ പിന്തുണയുണ്ട് രാഹുല്‍ പശുപാലന്. എതിര്‍പ്പുകളും കുറവല്ല

അറസ്റ്റിലായത്

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ പശുപാലനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ ഭാര്യ രശ്മി നായരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

Story first published:  Wednesday, November 18, 2015, 11:48 [IST]
English summary
The man behind Kiss of Love campaign, who is Rahul Pasupalan?

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like