കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് നിരീക്ഷണത്തിലിരുന്നയാള്‍ നഴ്‌സിനെ ആക്രമിച്ചു; ജനാലകള്‍ അടിച്ചു തകര്‍ത്തു, ആത്മഹത്യഭീഷണിയും

Google Oneindia Malayalam News

കൊല്ലം: കൊറോണ ബാധ പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിരവധി പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ചിലര്‍ വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രോഗബാധയുടെ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിനിടെ കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ അക്രമാസക്തനായതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ നിരീക്ഷണ കേന്ദ്രത്തിന്റെ ജനലതകര്‍ക്കുകയും നഴ്‌സുമാരെ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലം ആശ്രാമം പിഡബ്ല്യുഡി വനിത ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളാണ് ഇത്തരത്തില്‍ പെരുമാറിയത്. ഇന്ന് രാവിലെയാണ് സംഭവം. വിശദാംശങ്ങളിലേക്ക്.

അക്രമാസക്തനായി

അക്രമാസക്തനായി

ഞായറാഴ്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണത്തിനായി കൊല്ലം വനിത ഹോസ്റ്റലില്‍ എത്തിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ ഇയാള്‍ അവിടെയുണ്ടായിരുന്ന നഴ്‌സുമാരോട് വെള്ളവും ചായയും ആവശ്യപ്പെട്ടു. നഴ്‌സുമാര്‍ വെള്ളം നല്‍കുകയും ചായയ്ക്കായി വീട്ടിലേക്ക് വിളിച്ചുപറയുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ നിന്ന് ആരും എത്തിയില്ല. ഇതിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ ചായവാങ്ങിത്തരാമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു.

ആത്മഹത്യഭീഷണി

ആത്മഹത്യഭീഷണി

പിന്നീട് ഇയാള്‍ ഉടുത്തിരുന്ന മുണ്ട് മാറ്റി പാന്റ് ഇടുകയും മുണ്ട് കൊണ്ട് കഴുത്തില്‍ മുറുക്കി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗ്രില്ലിലൂടെ ജീവനക്കാരുടെ കഴുത്തിന് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച നഴ്‌സിനെ കുപ്പികൊണ്ട് അടിക്കുകയും ചെയ്തു. പിന്നാലെ വാതിലിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതോടെ കൈമുറിഞ്ഞെങ്കിലും ഡ്രെസ് ചെയ്യാന്‍ അനുവദിച്ചില്ല.

മാനസികരോഗത്തിന് മരുന്ന്

മാനസികരോഗത്തിന് മരുന്ന്

ഇയാള്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇക്കാര്യം വീട്ടുകാര്‍ മറച്ചുവയ്ക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് എത്തിയപ്പോള്‍ ഇയാല്‍ മാന്യമായാണ് സംസാരിച്ചത്. സംഭവത്തോടെ ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തില്‍ തുടരുകയാണ്. ആക്രമം നടന്നപ്പോള്‍ ഇയാള്‍ മെന്റല്‍ ഡ്രിപ്രഷനുള്ള ആളെ പോലെയാണ് പെരുമാറിയതെങ്കിലും പൊലീസ് വന്നപ്പോള്‍ സമാധാനത്തോടെയാണ് സംസാരിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

Recommended Video

cmsvideo
80 Cities Across India Go Into Lockdown Till March 31. What It Means?
നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

അതേസമയം, ഇന്നലെ കേരളത്തില്‍ 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചു. ഇവരില്‍ 2 പേര്‍ എറണകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസര്‍ഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 184 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

English summary
The Man Who Under Corona Observation Attack Health Staff At Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X