Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖര്‍ കളമൊഴിഞ്ഞ തിരഞ്ഞെടുപ്പ്; വിഎസും ഉമ്മന്‍ ചാണ്ടിയും മാത്രമല്ല, രാഷ്ട്രീയം വാണ കരുത്തര്‍

കേരള രാഷ്ട്രീയത്തിലെ അതികായര്‍ കളമൊഴിഞ്ഞ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഉമ്മന്‍ ചാണ്ടിയും വിഎസ് അച്യുതാനന്ദനും ആര്യാടന്‍ ഷൗക്കത്തും കോടിയേരി ബാലകൃഷ്ണനുമില്ലാത്ത കേരള നിയമസഭാ തിരഞ്ഞെടുപ്പ്. നിലവിലെ പല രാഷ്ട്രീയ പ്രതിസന്ധികളും ഉടലെടുക്കുന്ന വേളയില്‍ ഇവരുണ്ടെങ്കില്‍ രമ്യമായി പരിഹരിക്കുമായിരുന്നു എന്ന് പറയാത്തവരില്ല.

ഖത്തര്‍ വാതകം പ്രതീക്ഷിച്ചിട്ടു കാര്യമില്ല; യൂറോപ്യന്‍ രാജ്യങ്ങള്‍ ഗള്‍ഫ് വിടുന്നു, വീണ്ടും തിരിച്ചടി
ഖത്തര്‍ വാതകം പ്രതീക്ഷിച്ചിട്ടു കാര്യമില്ല; യൂറോപ്യന്‍ രാജ്യങ്ങള്‍ ഗള്‍ഫ് വിടുന്നു, വീണ്ടും തിരിച്ചടി

2023 ജൂലൈ 18നാണ് ഉമ്മന്‍ ചാണ്ടി വിടപറഞ്ഞത്. അദ്ദേഹത്തിന്റെ തട്ടകമായ പുതുപ്പള്ളി പോലും അറിയപ്പെട്ടത് ഉമ്മന്‍ ചാണ്ടിയിലൂടെയാണ്. മല്‍സരിച്ച തിരഞ്ഞെടുപ്പുകളെല്ലാം ജയിച്ച നേതാവ്. അദ്ദേഹത്തിന്റെ വിയോഗ ശേഷം മകന്‍ ചാണ്ടി ഉമ്മന്‍ മല്‍സരിച്ച് നിയമസഭാംഗമായി. ഇത്തവണയും വീണ്ടും ചാണ്ടി തന്നെയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഒപ്ഷന്‍.

oommenchandy-vs-aryaden

വിപ്ലവ കേരളത്തിന്റെ സൂര്യനായിട്ടാണ് വിഎസ് അച്യുതാനന്ദനെ വിശേഷിപ്പിച്ചിരുന്നത്. 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി സേവനം അനുഷ്ടിച്ച വിഎസ് അനാരോഗ്യം കാരണം സജീവ രാഷ്ട്രീയം വിടുകയായിരുന്നു. നാല് തവണ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിഎസ്, മല്‍സര രംഗത്തുനിന്ന് വിട്ടുനിന്ന 2021ല്‍ എ പ്രഭാകരന്‍ ഇവിടെ സിപിഎം സ്ഥാനാര്‍ഥിയായി.

സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്ത് ഒമാന്‍, ക്രൂഡ് വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്ത് ഒമാന്‍, ക്രൂഡ് വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍

വടക്ക് നിന്ന് കേരള രാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായ നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. 2022 ഒക്ടോബര്‍ ഒന്നിനായിരുന്നു വിയോഗം. തലശേരിയില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭയിലെത്തിയ അദ്ദേഹം മാറിയപ്പോഴാണ് എഎന്‍ ഷംസീര്‍ തലശേരിയില്‍ സിപിഎം സ്ഥാനാര്‍ഥിയായത്. സിപിഎമ്മിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ തണലായി നിന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍.

ആര്യാടന്‍, ഹൈദരലി തങ്ങള്‍, ഗൗരിയമ്മ

എംഎം ലോറന്‍സും ആനത്തലവട്ടം ആനന്ദനുമെല്ലാം സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളാണ്. സിഐടിയു സംസ്ഥാന അധ്യക്ഷനായും നിയമസാമാജികനായും തിളങ്ങിയ ആനത്തലവട്ടം ചാനല്‍ ചര്‍ച്ചകളിലെ സജീവ മുഖമായിരുന്നു. ഇദ്ദേഹം 2023ലും ലോറന്‍സ് 2024ലുമാണ് വിടപറഞ്ഞത്.

കോണ്‍ഗ്രസ് നേതാക്കളില്‍ ഉമ്മന്‍ ചാണ്ടി മാത്രമല്ല ഇക്കാലയളവില്‍ രാഷ്ട്രീയ ഭൂമികയില്‍ നിന്ന് വിടപറഞ്ഞത്. ഏറനാട്ടിലെ മറുചോദ്യമില്ലാത്ത രാഷ്ട്രീയ നേതാവായിരുന്ന ആര്യാടന്‍ ഷൗക്കത്ത് 2022 സെപ്തംബര്‍ 25നാണ് അന്തരിച്ചത്. 2016ല്‍ പിവി അന്‍വര്‍ ജയിക്കുന്നത് വരെ നിലമ്പൂര്‍ മണ്ഡലമായിരുന്നു ഇദ്ദേഹത്തിന്റെ തട്ടകം. 1987 മുതല്‍ തുടര്‍ച്ചയായി നിലമ്പൂരില്‍ നിന്ന് ജയിച്ചുവന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്.

നിലമ്പൂരിലെ പ്രധാന രാഷ്ട്രീയ നേതാവായിരുന്നു വിവി പ്രകാശ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന അദ്ദേഹം ഫലം അറിയുന്നതിന് തൊട്ടു മുമ്പാണ് അന്തരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പിടി തോമസ് അന്തരിച്ചത് 2021 ഡിസംബര്‍ 22നാണ്. തുടര്‍ന്ന് നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് മികച്ച വിജയം നേടുകയായിരുന്നു. ഇത്തവണയും ഉമയെ തന്നെയാണ് കോണ്‍ഗ്രസ് മല്‍സരിപ്പിക്കുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത് 2022 മാര്‍ച്ചിലാണ്. കളമശേരിയെ പ്രതിനിധീകരിച്ചിരുന്ന മുന്‍ മന്ത്രി വികെ ഇബ്രാഹീം കുഞ്ഞും ഇക്കാലയളവില്‍ അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാവാണ്. വക്കം പുരുഷോത്തമന്‍, ശങ്കരനാരായണന്‍, സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍, ആര്‍എസ്പി നേതാവ് ടികെ ചന്ദ്രചൂഢന്‍ എന്നിവരും ഇതേ കാലയളവിലാണ് മരിച്ചത്

കെആര്‍ ഗൗരിയമ്മയും ആര്‍ ബാലകൃഷ്ണപ്പിള്ളയുമെല്ലാം കഴിഞ്ഞ നിമയസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് മരിച്ചത് എങ്കിലും അവര്‍ സജീവ രാഷ്ട്രീയം നേരത്തെ വിട്ടിരുന്നു. ബിജെപി നേതാവ് പിപി മുകുന്ദന്‍ മരിച്ചത് 2023ലാണ്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച നേതാവ് കൂടിയായിരുന്നു മുകുന്ദന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+