ഇന്ത്യന്‍ എക്സ് പ്രസില്‍ പിരിച്ചുവിടല്‍
കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് കൊച്ചി യൂണിറ്റിലെ പിരിച്ചുവിടല്‍ നടപടി വിവാദമാകുന്നു. പാക്കിങ്, അച്ചടി വിഭാഗത്തിലെ 30 ജീവനക്കാരോട് കമ്പനി യാതൊരു മുന്നറിയിപ്പും ഇല്ലാതെ പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടത്. ഒരു മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റി പിരിഞ്ഞു പോകണം എന്നായിരുന്നു ആവശ്യം.
ഏപ്രില്‍ 25 വെള്ളിയാഴ്ച വൈകീട്ട് ജോലിക്കായി എത്തിയപ്പോഴാണ് പിരിച്ചുവിടല്‍ വാര്‍ത്ത ജീവനക്കാര്‍ അറിയുന്നത്. ഇതിന് മുമ്പം ഇന്ത്യന്‍ എക്സ്പ്രസ് പത്രമാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് തൊഴിലാളി വിരുദ്ധ നടപടികള്‍ ഉണ്ടായിട്ടുണ്ട്.

പത്രത്തിന്റെ കൊച്ചിയിലെ പ്രിന്റിങ്, പാക്കിങ് വിഭാഗങ്ങള്‍ അടച്ചുപൂട്ടിയെന്ന് പറഞ്ഞാണ് തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. എന്നാല്‍ ഈ ജോലികളെല്ലാം ഇപ്പോള്‍ പുറം കരാര്‍ കൊടുത്തിരിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
ജീവനക്കാര്‍ വിഷയം മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പത്രത്തിന്റെ പേഴ്സണല്‍ വിഭാഗം വൈസ് പ്രസിഡന്റ് ജുന്ജുന്വലയെ തൊഴിലാളികള്‍ തടഞ്ഞുവച്ചു. ഇതോടെ സ്ഥാപനത്തില്‍ സംഘര്ഷാവസ്ഥയാകുമെന്ന സ്ഥിതിയായി.
പിന്നീട് പോലീസ് എത്തിയാണ് വൈസ് പ്രസിഡന്റിനെ രക്ഷപ്പെടുത്തിയത്. പോലീസുകാര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും തൊഴില്‍ വകുപ്പിനും പരാതി നല്‍കുമെന്ന് തൊഴിലാളി സംഘടന നേതാക്കള്‍ അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications